നവീകരിച്ച റഹ്മാനിയ മസ്ജിദ്ന് കാർപെറ്റ് നൽകുന്നതിനുവേണ്ടി ദുബായ് കെഎംസിസി നൈഫ് വളണ്ടീർസ് സ്വരൂപിച്ച ഒരുലക്ഷം രൂപ കൈമാറി

മഞ്ചേശ്വരം മണ്ഡലത്തിലെ ഏന്മകജെ പഞ്ചായത്തിലെ മലങ്കര പ്രദേശത്ത് നവീകരിച്ച റഹ്മാനിയ മസ്ജിദ്ന് കാർപെറ്റ് നൽകുന്നതിനുവേണ്ടി ദുബായ് കെഎംസിസി നൈഫ് വളണ്ടീർസ് സ്വരൂപിച്ച ഒരുലക്ഷം രൂപ മുസ്ലീം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ് കർള ജമാഅത്ത് കമ്മിറ്റി പ്രസി ഡന്റ് അബ്ദുള്ള മുസ്‌ലിയാർ ജനറൽ സെക്രട്ടറി ശരീഫ് ബി എം എന്നിവർക്ക് കൈമാറി ചടങ്ങിൽ മുസ്ലീം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സിദ്ദിഖ് ഒളമുഗര്‍,മുസ്ലീം ലീഗ് ഏന്മകജെ പഞ്ചായത്ത് പ്രസിഡന്റ് എ കെ ശരിഫ്,ജനറൽ സെക്രട്ടറി അഷ്റഫ് അമേക്കള , ദുബൈ കെഎംസിസി നൈഫ് വളണ്ടീർ അംഗം ഹസ്സൻ കുദുവ, മുസ്തഫ ഒളമുർ മസൂദ് പള്ളക്കാന തുടങ്ങിയവർ സംബന്ധിച്ചു

