ഫലസ്തീനില്‍ ഇസ്റാഈല്‍ നടത്തുന്നത് ആധുനിക ലോകം ഇത് വരെ കാണാത്ത ക്രൂരതയെന്ന് സീതാറാം യെച്ചൂരി

കാസര്‍കോട് |ആധുനിക ലോകം ഇത് വരെ കാണാത്ത ക്രൂരതയാണ് ഫലസ്തീനില്‍ ഇസ്റാഈല്‍ നടത്തുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ഇത് യുദ്ധമല്ലെന്നും ഏകപക്ഷീയമായ അതിക്രമമാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് പലസ്തീൻ ഐക്യദാര്‍ഢ്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വത്തിനെതിരായ വെല്ലുവിളിയാണ് ഇസ്റാഈല്‍ നടത്തുന്നത്. ഫലസ്തീൻകാരെ രാഷ്ട്ര രഹിത, ഭൂരഹിത മനുഷ്യരാക്കി മാറ്റുകയാണ് അവരുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാടാണ് സിപിഎമ്മിന്റെത്. മോദി ഗവണ്മെന്റ് ഇസ്റാഈല്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. അമേരിക്ക – ഇന്ത്യ – ഇസ്രയേല്‍ അച്ചുതണ്ടുണ്ടാക്കുകയാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും യെച്ചൂരി പറഞ്ഞു.

