ലൈഫ് മിഷൻ പദ്ധതി; ജില്ലയിൽ 8605 വീടുകൾ പൂർത്തിയായി, കാസർഗോഡ് നഗരസഭയിൽ പൂർത്തിയായത് 180 വീടുകൾ

കാസർഗോഡ് • നഗരസഭയിൽ ലൈഫ് മിഷനിലെ 180 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃസംഗമവും അദാലത്തും നടന്നു. അധ്യക്ഷൻ വി.എം.മുനീർ ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്സൺ സംഷീദ ഫിറോസ് അധ്യക്ഷയായിരുന്നു. എ.ആർ.അജീഷ്, അബ്ബാസ് ബീഗം, ആർ.റീത്ത, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, കെ.രജനി, എസ്.സിനിമോൾ, ടി.നിത, സി.ഷെബിൻ എന്നിവർ സംസാരിച്ചു.
ബേഡഡുക്കയിൽ 105 വീടുകൾ
ബേഡഡുക്ക: പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ അനുമതി നൽകിയ 138 വീടുകളിൽ 105 വീടുകൾ പൂർത്തിയായി. ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമവും അദാലത്തും നടത്തി. പഞ്ചായത്ത് പ്രസിഡൻറ്് എം. ധന്യ ഉദ്ഘാടനം ചെയ്തു. അമ്മങ്കോട്ടെ കാർത്യായനിക്ക് താക്കോൽ നൽകി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ എൻ.ബി. രവികുമാർ താക്കോൽ കൈമാറ്റം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ്് എ. മാധവൻ അധ്യക്ഷനായി. ഇ. സുനിത, സാവിത്രി ബാലൻ, ടി. വരദരാജ്, പി. ലത, പി. വസന്തകുമാരി, ഓമന രവീന്ദ്രൻ, സി.ടി. മനോജ്, കെ.പി. നിസാർ, എ. ജിനേഷ് എന്നിവർ സംസാരിച്ചു.
കാസര്‍ഗോഡ് ലൈഫ് മിഷനില്‍ വിവിധ വിഭാഗങ്ങളിലായി ജില്ലയില്‍ ഇതുവരെ പൂര്‍ത്തിയാക്കിയത് 8605 വീടുകള്‍. ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്ത 2921 വീടുകളില്‍ 2874 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. നാളിതുവരെ വിവിധ പദ്ധതികളിലായി പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണമാണ് ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്തത്.
ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടുകള്‍ നല്കുന്ന രണ്ടാംഘട്ടത്തില്‍ 3894 ഗുണഭോക്താക്കളെയാണ് അര്‍ഹരായി തെരഞ്ഞെടുത്തത്. ഇതില്‍ 3729 പേര് തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ടിരുന്നു.ഇവരില്‍ 3245 ഗുണഭോക്താക്കളുടെ വീട് നിര്‍മാണം പൂര്‍ത്തീകരിച്ചു. പുതുതായി കരാറിലേര്‍പ്പെട്ട 146 ഗുണഭോക്താക്കളുടെ കാര്യത്തില്‍ നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ല. 338 വീടുകളുടെ നിര്‍മാണം വിവിധഘട്ടങ്ങളിലായി പുരോഗമിക്കുന്നു.
മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളില്‍ നിന്ന് സര്‍ക്കാര്‍ ധനസഹായത്തോടെയോ സ്വന്തമായോ ഭൂമി ലഭ്യമായ 674 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 560 പേര് പഞ്ചായത്തുകളുമായി കരാറില്‍ ഏര്‍പ്പെട്ടു. ഇതില്‍ 52 പേരുടെ വീട് നിര്‍മാണം പൂര്‍ത്തീകരിച്ചു. പുതുതായി കരാറിലേര്‍പ്പെട്ട 143 പേരുടെ വീട് നിര്‍മാണം ആരംഭിച്ചിട്ടില്ല. 365 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.
ലൈഫ്-പിഎംഎവൈ റൂറല്‍ വിഭാഗത്തില്‍ കരാറിലേര്‍പ്പെട്ട 583 ഗുണഭോക്താക്കളില്‍ 571 പേരുടെ വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ലൈഫ്-പിഎംഎവൈ അര്‍ബനില്‍ അര്‍ഹരായ 1820 പേരില്‍ 1611 പേര് കരാറില്‍ ഏര്‍പ്പെട്ടു. ഇതില്‍ 1378 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, ഫിഷറീസ് വകുപ്പുകള്‍ മുഖേന യഥാക്രമം 399, 16, 70 വീടുകളുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

