പുകവലി 21 വയസ്സുമുതൽ മാത്രം ; പൊതുസ്ഥലത്ത് പുക വലിച്ചാൽ പിഴ ഇനി 2000 രൂപ വരെ പ്രത്യേക പുകവലി സ്ഥലങ്ങളും ഇനി ഇല്ല ; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ

തിരുവനന്തപുരം: രാജ്യത്തു പുകവലിക്കാനുള്ള നിയമപരമായ പ്രായം 21 വയസ്സാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനുപുറമെ പൊതുസ്ഥലത്തെ പുകവലിക്കുള്ള പിഴ 200 രൂപയില്‍നിന്ന് 2000 രൂപയാക്കാനും, വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും അനുവദിച്ചിരുന്ന പ്രത്യേക പുകവലി സ്ഥലങ്ങള്‍ നിര്‍ത്തലാക്കാനും നീക്കമുണ്ട്. ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി നിര്‍ദേശങ്ങള്‍ പൊതുജനാഭിപ്രായത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. www.mohfw.gov.in. എന്ന വെബ്സൈറ്റില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ഭേദഗതികള്‍ പരിശോധിക്കാവുന്നതാണ്.
ഭേദഗതി സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ 31 വരെ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കാം.
മറ്റു പ്രധാന നിര്‍ദേശങ്ങള്‍
- 21 വയസ്സില്‍ താഴെയുള്ളവര്‍ക്കു പുകയില ഉല്പന്നങ്ങള് വില്ക്കുന്നതു നിരോധിക്കും.
- നിയമ ലംഘനങ്ങള്‍ക്കുള്ള തടവു ശിക്ഷയുടെ കാലാവധിയും പിഴത്തുകയും കൂട്ടും.
- സചിത്ര ആരോഗ്യ മുന്നറിയിപ്പ് മൊത്തവിതരണ പായ്ക്കറ്റുകളിലും നിര്‍ബന്ധമാക്കും.
- പുകയില ഉല്പന്നങ്ങളുടെ ഒരുതരത്തിലുള്ള പരസ്യവും പറ്റില്ല. നിബന്ധന സമൂഹമാധ്യമങ്ങള്‍ക്കും വിഡിയോ ഗെയിമുകള്‍ക്കും ഉള്‍പ്പെടെ ബാധകം. മറ്റ് ഉല്പന്ന പരസ്യങ്ങളുടെ മറവിലുള്ള പുകയില പരസ്യവും നിരോധിക്കും.
- നിയമ ലംഘനങ്ങള്‍ക്കുള്ള തടവു ശിക്ഷയുടെ കാലാവധിയും പിഴത്തുകയും കൂട്ടും.
അതേസമയം, ഭേദഗതികള്‍ അപ്രായോഗികമാണെന്നു ചൂണ്ടിക്കാട്ടി വ്യവസായ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.



Stories you may Like



