KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ; രോഗ ബാധിതരുടെ എണ്ണം 10,19,89,243 ആയി; 21,98,714 മരണം

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്താകെമാനം കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് . അഞ്ചരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 10,19,89,243 ആയി ഉയര്‍ന്നു. 21,98,714 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു.

ഇന്ത്യയില്‍ 1,07,20,971 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 11,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.73 ലക്ഷം പേരാണ് ചികിത്സയിലുളളത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,03,93,162 ആയി ഉയര്‍ന്നു. 1.54 ലക്ഷം പേര്‍ മരിച്ചു.ബ്രസീലില്‍ തൊണ്ണൂറ് ലക്ഷം കൊവിഡ് ബാധിതരാണ് ഉളളത്. 2.21ലക്ഷം പേര്‍ മരിച്ചു. എഴുപത്തിയൊമ്ബത് ലക്ഷം പേര്‍ രോഗമുക്തി നേടി. റഷ്യയിലും ബ്രിട്ടനിലും മുപ്പത്തിയേഴ് ലക്ഷം പേര്‍ക്കുവീതമാണ് രോഗം സ്ഥിരീകരിച്ചത്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുളളത്. അമേരിക്കയില്‍ രണ്ട് കോടി അറുപത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 4.33 ലക്ഷമായി. 1.60 കോടി പേര്‍ രോഗമുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!