KSDLIVENEWS

Real news for everyone

യുഎഇയില്‍ 3,962 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 2,975 പേർക്ക് മുക്തി; ഏഴ് മരണം

SHARE THIS ON

അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച 3,962 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി മരണപ്പെടുകയും ചെയ്‍തു. അതേസമയം 2,975 പേരാണ് പുതിയതായി രോഗമുക്തി നേടിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,80,930 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.48 കോടിയിലധികം പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,97,014  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,69,999 പേരാണ് ഇതിനോടകം രോഗമുക്തരായത്. 826 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 26,189  കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!