KSDLIVENEWS

Real news for everyone

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്കു സമീപം ചെറു സ്‌ഫോടനം; സ്ഫോടനത്തിൽ അഞ്ചു കാറുകളുടെ ചില്ലുകൾ തകർന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ആളപായമില്ല

SHARE THIS ON

ന്യൂഡൽഹി: ഡൽഹി അബ്ദുൾ കലാം റോഡിലെ ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം. വെള്ളിയാഴ്ച വൈകുന്നേരം 5.15 ഓടെ എംബസിക്ക് മുന്നിലുള്ള നടപ്പാതയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ അഞ്ചു കാറുകളുടെ ചില്ലുകൾ തകർന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രത്യേക പോലീസ് സേന സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല.

ഡൽഹിയിലെ എംപിമാർ അടക്കമുള്ളവർ താമസിക്കുന്ന മേഖലയാണ് അബ്ദുൾ കലാം റോഡ്. ഇസ്രയേൽ എംബസിയുൾപ്പെടുന്ന മേഖല എല്ലായ്പ്പോഴും പൊതുവെ കനത്ത സുരക്ഷാ വലയത്തിലാണ്.

വിജയ്ചൗക്കിൽ നിന്നും വെറും രണ്ട് കിലോമീറ്റർ ദൂരെ അകലത്തിലാണ് സ്ഫോടനമുണ്ടയാത്. റിപ്പബ്ലിക് ദിനത്തിന്റെ സമാപന പരിപാടിക്കായി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിജയ് ചൗക്കിലെത്തിയിട്ടുണ്ട്. അതിനാൽ തന്നെ വളരെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ സംഭവത്തെ നോക്കിക്കാണുന്നത്.

ഐഇഡിയെന്ന് സംശയിക്കുന്ന സ്ഫോടകവസ്തു പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് നടപ്പാതയിൽ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. ഇത് പൊട്ടിത്തെറിച്ചാണ് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർന്നത്. പ്രദേശം ഇപ്പോൾ കനത്ത പോലീസ് സുരക്ഷാ വലയത്തിലാണ്. കൂടുതൽ സേനയെ മേഖലയിലേക്ക് അയക്കും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.l

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!