KSDLIVENEWS

Real news for everyone

വായ്പയെടുത്തയാൾ കോവിഡ് ബാധിച്ച് മരിച്ചു ; ജാമ്യക്കാരൻ ഒറ്റയാൾ സമരത്തിൽ

SHARE THIS ON

കാസർകോട് : ബാങ്കിൽ നിന്നു വായ്പയെടുത്തു ലോട്ടറി സ്റ്റാൾ തുടങ്ങിയ ആൾ കോവിഡ് ബാധിച്ച് മരിച്ചു . വായ്പയ്ക്ക് ജാമ്യം നിന്ന ആളുടെ ശമ്പളത്തിൽ നിന്നു പണം തിരികെ പിടിച്ച് ബാങ്ക് അധികൃതർ . സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരൻ ഓഫീസിനു മുന്നിൽ ഒറ്റയാൾ സമരം തുടങ്ങി . മൊഗ്രാൽ പുത്തൂർ സ്വദേശിയും കെ എസ് ആർ ടി സിയിൽ ജീവനക്കാരനുമായ ഷംസുദ്ദീൻ ആണ് സമരം ആരംഭിച്ചത് . സമരത്തിനു ആസ്പദമായ സംഭവത്തെ കുറിച്ച് ഷംസുദ്ദീൻ പറയുന്നത് ഇങ്ങനെ- -സുഹൃത്തായ കോട്ടക്കണി സ്വദേശിക്ക് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിനു മാസങ്ങൾക്കു മുമ്പ് താലൂക്ക് ഓഫീസിനു സമീപത്തു ലോട്ടറിക്കട തുടങ്ങിയിരുന്നു . ഒരു സഹകരണ ബാങ്കിൽ നിന്നു ഒരു ലക്ഷം രൂപ വായ്പയെടുത്താണ് സ്റ്റാൾ തുടങ്ങിയത് . ലോൺ ലഭിക്കുന്നതിനു ജാമ്യം നിന്നത് ഷംസുദ്ദീൻ ആയിരുന്നു . എന്നാൽ വായ്പ്പയെടുത്ത ആൾ കോവിഡ് ബാധിതനാവുകയും മാസങ്ങളോളം മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ഒടുവിൽ മരണത്തിനു കീഴടങ്ങുകയും ചെയ്തു . ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവഴിക്കുകയും ചെയ്തു . വായ്പയെടുത്ത ആൾ മരിച്ചതോടെ തിരിച്ചടവ്. വായ്പയെടുത്ത ആൾ മരിച്ചതോടെ തിരിച്ചടവ് മുടങ്ങിയ ബാങ്ക് അധികൃതർ അന്വേഷിച്ചപ്പോൾ മരണ വിവരം അറിയിക്കുകയും സർട്ടിഫിക്കറ്റ് കാണിക്കുകയും ചെയ്തു . എന്നാൽ തന്നോടും മരണപ്പെട്ട ആളോടും അധികൃതർ ഒരു തരത്തിലുള്ള ദയയും കാണിച്ചില്ല , എന്റെ ശമ്പളത്തിൽ നിന്നു ഇന്നലെ 10,000 രൂപ് പിടിക്കുകയും ചെയ്തു . ഇതോടെയാണ് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറുടെ ഓഫീസിനു മുന്നിൽ ഒറ്റയാൾ സമരം ആരംഭിച്ചത് . തന്റെ നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതർ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!