KSDLIVENEWS

Real news for everyone

നടവഴി റെയിൽവെ അടച്ചു ; യാത്രക്കാർ ദുരിതത്തിൽ

SHARE THIS ON

കാഞ്ഞങ്ങാട് : വർഷങ്ങളായി ഉപയോഗിച്ചിരുന്ന നടവഴി റെയിൽവെ അടച്ചു ; യാത്രക്കാർ ദുരിതത്തിൽ . കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലെ രണ്ടാമത്തെ ഫ്ളാറ്റ് ഫോമിനു പടിഞ്ഞാറു ഭാഗത്തായുള്ള സംരക്ഷണ ഭിത്തിയാണ് പുതുക്കി പണിതത് റെയിൽവെ സ്റ്റേഷനിൽ നിന്നുള്ളവർ കാഞ്ഞങ്ങാട് നഗരത്തിൽ എളുപ്പത്തിൽ എത്തിയിരുന്നത് നയാബസാർ വഴിയായിരുന്നു . വർഷങ്ങളായി തകർന്നു കിടന്ന സംരക്ഷണ ഭിത്തി മുറിച്ചു കടന്നാണ് യാത്രക്കാർ റെയിൽവെ സ്റ്റേഷനിൽ എത്തിയിരുന്നത് . ഇനി മുതൽ യാത്രക്കാർക്കു റെയിൽവെ സ്റ്റേഷനിലേയ്ക്കും തിരിച്ചു ടൗണിലേക്കും എത്തണമെങ്കിൽ ട്രാഫിക് ജംഗ്ഷൻ വഴി റെയിൽവെ ഗെയ്റ്റിൽ കൂടി ചുറ്റി സഞ്ചരിക്കണം . മേൽപ്പാലം പണി പൂർത്തിയായാൽ ഗേറ്റ് പൂർണ്ണമായും അടച്ചിടും . ഇതു കാൽ നടയാത്രക്കാർക്ക് തിരിച്ചടിയാകുമെന്നു പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!