KSDLIVENEWS

Real news for everyone

ടികായത്തിന്റെ കണ്ണീർ കണ്ട ക ർഷകർ കടലായി പാഞ്ഞെത്തി

SHARE THIS ON

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി-​യു​പി അ​തി​ര്‍​ത്തി​യി​ലെ ക​ര്‍​ഷ​ക സ​മ​രം ഒ​ഴി​പ്പി​ക്കാ​ന്‍ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചു ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തി​യ ക​ര്‍​ഷ​ക നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത് ഒ​ന്നു പൊ​ട്ടി​ക്ക​ര​ഞ്ഞു. നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ടി​കാ​യ​ത്തി​ന്‍റെ ക​ണ്ണീ​ര്‍ വൈ​റ​ലാ​യി. 

പി​ന്നാ​ലെ നി​രാ​ഹാ​രം പ്ര​ഖ്യാ​പി​ച്ച ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ ദേ​ശീ​യ വ​ക്താ​വ് രാ​കേ​ഷ് ടി​കാ​യ​ത് ഇ​നി ത​ന്‍റെ ഗ്രാ​മ​ത്തി​ല്‍ നി​ന്നു​ള്ള വെ​ള്ളം മാ​ത്ര​മേ കു​ടി​ക്കൂ എ​ന്നും പ്ര​ഖ്യാ​പി​ച്ചു. തൊ​ട്ടുപി​ന്നാ​ലെ യു​പി​യി​ലെ സി​സൗ​ളി ഗ്രാ​മ​ത്തി​ല്‍ നി​ന്നും ടി​കാ​യ​ത്തി​ന് കു​ടി​ക്കാ​നു​ള്ള വെ​ള്ളം ഗാ​സി​പ്പൂ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ എ​ത്താ​ന്‍ ഒ​ന്ന​ര മ​ണി​ക്കൂ​റി​ല്‍ താ​ഴെ മാ​ത്രം സ​മ​യമാ​ണെ​ടു​ത്ത​ത്.

സ​മ​രം അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചാ​ല്‍ താ​ന്‍ തൂ​ങ്ങി​ച്ച​ത്തു ക​ള​യും എ​ന്നു കൂ​ടി രാ​കേ​ഷ് ടി​കാ​യ​ത് പ​റ​ഞ്ഞ​തോ​ടെ യു​പി​യി​ലും ഹ​രി​യാ​ന​യി​ലും നി​ന്നു​ള്ള അ​ണി​ക​ള്‍ ഇ​ള​കി. മു​സ​ഫ​ര്‍ ന​ഗ​റി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത കി​സാ​ന്‍ മ​ഹാ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രും അ​ണി​ക​ളു​മാ​ണ് എ​ത്തി​യ​ത്. 

ഗാ​സി​പ്പൂ​രി​ല്‍ നി​ന്ന് 150 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മു​സ​ഫ​ര്‍ ന​ഗ​റി​ല്‍ കോ​ള​ജ് മൈ​താ​ന​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രാ​ണ് ഇ​ന്നു ത​ടി​ച്ചു കൂ​ടി​യ​ത്. ടി​കാ​യ​ത്തി​ന്‍റെ ക​ണ്ണീ​ര്‍ ക​ണ്ട് മ​ന​സ് ത​ക​ര്‍​ന്നെ​ന്നും എ​ല്ലാ പി​ന്‍​തു​ണ​യും പ്ര​ഖ്യാ​പി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞ് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ആ​ര്‍​എ​ല്‍​ഡി നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി.

ക​ര​ച്ചി​ല്‍ വൈ​റ​ലാ​യ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് ഗ്രാ​മ​വാ​സി​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലു​മെ​ത്തി പി​ന്‍​തു​ണ അ​റി​യി​ച്ചു. തൊ​ട്ടുപി​ന്നാ​ലെ മു​സ​ഫ​ര്‍ ന​ഗ​റി​ല്‍ വ​ന്‍ ക​ര്‍​ഷ​ക സ​മ്മേ​ള​ന​ത്തി​നു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി സ​ഹോ​ദ​ര​ന്‍ ന​രേ​ഷ് ടി​കാ​യ​ത്തും ത​യാ​റെ​ടു​ത്തു. ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ ക​ര്‍​ഷക സ​മ​ര​ങ്ങ​ളു​ടെ മു​ന്‍​നി​ര​യി​ല്‍ നി​ന്നു ന​യി​ച്ചി​ട്ടു​ള്ള മ​ഹേ​ന്ദ്ര സിം​ഗ് ടി​കാ​യ​ത്തി​ന്‍റെ മ​ക്ക​ളാ​ണ് രാ​കേ​ഷ് ടി​കാ​യ​ത്തും ന​രേ​ഷ് ടി​കാ​യ​ത്തും. 

ബി​ജെ​പി വോ​ട്ട് ചെ​യ്യു​ന്ന ഒ​രു സ​മ്മ​തി​ദാ​യ​ക​നാ​യി​രു​ന്നു താ​ന്‍ എ​ന്ന് രാ​കേ​ഷ് ടി​കാ​യ​ത് തു​റ​ന്നു പ​റ​ഞ്ഞു. ഒ​രി​ക്ക​ല്‍ ബി​ജെ​പി ക​ര്‍​ഷ​ക​രെ സ​ഹാ​യി​ച്ചി​രു​ന്നു. പ​ക്ഷേ, ഇ​ന്ന് എ​ല്ലാ ധാ​ര്‍​മി​ക​ത​യും ത​ക​ര്‍​ന്നു പോ​യി​രി​ക്കു​ന്നു എ​ന്നു​മാ​ണ് രാ​കേ​ഷ് ഇ​ന്നു പ്ര​തി​ക​രി​ച്ച​ത്. കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തു​ന്ന രാ​കേ​ഷ് ടി​കാ​യ​ത് ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ നി​ന്നും ത​ന്‍റെ രാ​ഷ്ട്രീ​യ​ത്തെ പാ​ടേ അ​ക​റ്റി നി​ര്‍​ത്തി​യാ​ണ് ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​ത്. 

നാല്​പ​തു വ​യ​സു​ള്ള തേ​ജീ​ന്ദ​ര്‍ സിം​ഗ് പ​രി​ക്കേ​റ്റ് ഗാ​സി​യാ​ബാ​ദ് ജി​ല്ല​യി​ലെ മുറാദ്​ന​ഗ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​ക്കി​ട​യി​ല്‍ കി​ട​ന്നാ​ണ് മൊ​ബൈ​ലി​ല്‍ രാ​കേ​ഷ് ടി​കാ​യ​ത് പൊ​ട്ടി​ക്ക​ര​യു​ന്ന വീ​ഡി​യോ ക​ണ്ട​ത്. ഒ​ന്നും നോ​ക്കി​യി​ല്ല, നേ​രെ എ​ഴു​ന്നേ​റ്റ് നാ​ല്‍​പ​ത് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഗാ​സി​പ്പൂ​ര്‍ അ​തി​ര്‍​ത്തി​യി​ലേ​ക്ക് കു​തി​ച്ചെ​ത്തി. 

രാ​ത്രി പ​ത്തു​മ​ണി​യോ​ടെ ഗാ​സി​പ്പൂ​രി​ലെ​ത്തി​യ തേ​ജീ​ന്ദ​ര്‍ സിം​ഗ് ടി​കാ​യ​ത്തി​ന്‍റെ അ​രികി​ലെ​ത്തി സ​മ​ര​ത്തി​നി​രി​ക്കു​ക​യും ചെ​യ്തു. ടി​കാ​യ​ത് ക​ര​യു​ന്ന വീ​ഡി​യോ മൊ​ബൈ​ലി​ല്‍ കാ​ണു​മ്ബോ​ള്‍ സ​ത്യേ​ന്ദ്ര കു​മാ​ര്‍ എ​ന്ന യു​വാ​വ് ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ലാ​യി​രു​ന്നു. അ​ത്താ​ഴം ക​ഴി​ക്കാ​നി​രി​ക്കു​മ്ബോ​ഴാ​ണ് പ്രി​യ നേ​താ​വി​ന്‍റെ ക​ര​ച്ചി​ല്‍ കാ​ണു​ന്ന​ത്. ഒ​ട്ടും നേ​രം ക​ള​യാ​തെ ഗാ​സി​പ്പൂ​രി​ല്‍ പാ​ഞ്ഞെ​ത്തി ടി​കാ​യ​ത്തി​നൊ​പ്പം സ​മ​ര​ത്തി​നി​രു​ന്നു. 

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ചെ​ങ്കോ​ട്ട​യി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ രാ​കേ​ഷ് ടി​കാ​യ​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ പേ​രി​ല്‍ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. താ​ന്‍ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടാ​ലും സ​മ​രം ശ​ക്ത​മാ​യി തു​ട​ര​ണ​മെ​ന്നാ​ണ് രാ​കേ​ഷ് ടി​കാ​യ​ത് സ​മ​ര​വേ​ദി​യി​ല്‍ നി​ന്ന് ന​ല്‍​കി​യ ആ​ഹ്വാ​നം. 

അ​തി​ന് ശേ​ഷം അ​ര്‍​ധ​രാ​ത്രി പ​തി​ന​ഞ്ച് മി​നി​റ്റ് നേ​രം യു​പി പോ​ലീ​സ് ടി​കാ​യ​ത്തു​മാ​യി സം​സാ​രി​ച്ചു. തൊ​ട്ടുപി​ന്നാ​ലെ സ​മ​ര​സ്ഥ​ലം ഒ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ച്ച്‌ പോ​ലീ​സ് പി​ന്‍​വാ​ങ്ങി. താ​ന്‍ കീ​ഴ​ട​ങ്ങാ​നോ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​നോ പോ​കു​ന്നി​ല്ലെ​ന്നും വെ​ടി​യു​ണ്ട​യേ​യോ ലാ​ത്തി​ച്ചാ​ര്‍​ജി​നെ​യോ നേ​രി​ടാ​ന്‍ ത​യാ​റാ​ണെ​ന്നും ടി​കാ​യ​ത്ത് അ​തി​ന് ശേ​ഷം വ്യ​ക്ത​മാ​ക്കി.

സെ​ബി മാ​ത്യു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!