KSDLIVENEWS

Real news for everyone

വിജയരാഘവൻ എന്റെ കൂടെ പഠിച്ചതാണ് ; രാഷ്ട്രീയലാഭത്തിനുവേണ്ടി ഒന്നും മറക്കരുത് ‘ -വിമർശനവുമായി സാദിഖലി തങ്ങൾ

SHARE THIS ON

മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന എല്‍.ഡി.എഫ്​ കണ്‍വീനര്‍ എ. വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്​ലിം ലീഗ്​ മലപ്പുറം ജില്ല പ്രസിഡന്‍റ്​ പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങളും. രമേശ്​ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും വിജയരാഘവനെ കടന്നാക്രമിച്ചിരുന്നു. ഇതിന്​ ശേഷമാണ്​ സാദിഖലി തങ്ങളും പ്രതികരണവുമായി രംഗത്തെത്തിയത്​.

വിജയരാഘവനും ഞങ്ങളും ഒരേ നഗരസഭ പരിധിയിലുള്ളവരാണെന്ന്​ സാദിഖലി തങ്ങള്‍ പാണക്കാട്ട്​ മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു. കൂടെ പഠിച്ചയാളാണ്​ അദ്ദേഹം. അദ്ദേഹത്തി​ന്​ പാണക്കാട്​ കുടുംബത്തെ ചെറുപ്പംതൊട്ടുതന്നെ നന്നായി അറിയാം. പാണക്കാട്​ കുടുംബം എന്താണ്​ ചെയ്യുന്നതെന്നും ഞങ്ങളുടെ നിലപാടുകള്‍ എന്താണെന്നും വ്യക്തമായി അറിയുന്നയാളാണ്​.

നാട്ടുകാരന്‍കൂടിയായ സി.പി.എം സെക്രട്ടറി രാഷ്​ട്രീയലാഭത്തിനുവേണ്ടി ഇത്തരം കാര്യങ്ങള്‍ മറക്കരുതെന്നും സാദിഖലി കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!