KSDLIVENEWS

Real news for everyone

നാളെ ലോക്ഡൗണിന് സമാനം; യാത്രകളിൽ കാരണം വ്യക്തമാക്കുന്ന രേഖ കാണിക്കണം

SHARE THIS ON

തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ. വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും.

മാധ്യമ സ്ഥാപനങ്ങൾ, മരുന്നുകടകൾ, ആംബുലൻസ് എന്നിവയ്ക്കു തടസ്സമില്ല. യാത്രകളിൽ കാരണം വ്യക്തമാക്കുന്ന രേഖ കാണിക്കണം. ചികിത്സ, വാക്സിനേഷൻ എന്നിവയ്ക്കു യാത്രയാകാം. ഹോട്ടലിലും ബേക്കറിയിലും പാഴ്സൽ മാത്രമേ അനുവദിക്കൂ. അടിയന്തര സാഹചര്യത്തിൽ വർക് ഷോപ്പുകൾ തുറക്കാം. ദീർഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!