KSDLIVENEWS

Real news for everyone

പത്തനംതിട്ടയില്‍ ഗാനമേള ട്രൂപ്പിന്റെ വാനും പച്ചക്കറി ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

SHARE THIS ON

പത്തനംതിട്ട: പത്തനംതിട്ടയിൽ പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖിൽ എന്നിവരാണ് മരിച്ചത്. പത്തനംതിട്ട – കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടിക്ക് സമീപത്ത് ഇന്ന് പുലർച്ചെയാണ് അപകടം. അപകടത്തിൽ ആലപ്പുഴ മുതുകുളം സ്വദേശി സുർജിത്തിന് ഗുരുതരമായി പരുക്കേറ്റു. കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറിയുമായി കൂട്ടിയിടിച്ച് പിക്കപ്പ് പൂർണമായും തകർന്ന നിലയിലാണ്. വാനിലുണ്ടായിരുന്ന പുന്നപ്ര സ്വദേശി അഖില്‍, പച്ചക്കറി ലോറി ഡ്രൈവര്‍ നിലഗീരി സ്വദേശി അജിത് എന്നിവരാണ് മരിച്ചത് എന്നാണ് വിവരം. പരിക്കേറ്റത് സുർജിത്തിനെ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നീലഗിരിയില്‍ നിന്നും പച്ചക്കറി കയറ്റി കോഴഞ്ചേരിയിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു പച്ചക്കറി ലോറി. പുന്നപ്ര സ്വദേശികളുടേതാണ് പിക്കപ്പ് വാൻ. സീതത്തോട്ടിലെ പരിപാടിക്കു ശേഷം മടങ്ങുകയായിരുന്നു ഗാനമേള സംഘം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!