KSDLIVENEWS

Real news for everyone

റിപ്പബ്ലിക് ദിന പരേഡ്: മന്ത്രി സ്വകാര്യ വാഹനത്തില്‍ അഭിവാദ്യം സ്വീകരിച്ചതില്‍ തെറ്റില്ല – കളക്ടര്‍

SHARE THIS ON

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി മുഹമ്മദ് റിയാസ് സ്വകാര്യ വാഹനത്തില്‍ അഭിവാദ്യം സ്വീകരിച്ചതില്‍ തെറ്റില്ലെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പ്രത്യേക സാഹചര്യത്തില്‍ സിറ്റി പോലീസ് കമ്മിഷണറുടെ ആവശ്യപ്രകാരമാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്.


നാല് ദിവസം മുമ്പാണ് കമ്മിഷണര്‍ ആവശ്യം അറിയിച്ചത്. സര്‍ക്കാര്‍ ഉത്തരവ് വേണമെങ്കിലും അടിയന്തര സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. പോലീസ്‌ വാഹനം തകരാറിലായ സാഹചര്യത്തിലാണ് പെട്ടെന്ന് സ്വകാര്യ വാഹനം ഉപയോഗിച്ചത്. മന്ത്രി ആവശ്യപ്പെട്ട പ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!