വരുന്നത് തെരഞ്ഞെടുപ്പല്ല, മോദിക്കെതിരായ യുദ്ധം; രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരണം; സമരാഗ്നിയാത്രയില്‍ രേവന്ത് റെഡ്ഡി

തിരുവനന്തപുരം: വരുന്നത് തെരഞ്ഞെടുപ്പല്ല, മോദിക്കെതിരായ യുദ്ധമാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. എൻ.ഡി.എ എന്നാല്‍ വിഭജനമെന്നാണ് അർഥം. ഇത്തവണ കേരളത്തില്‍ കഠിനപ്രയത്നം ചെയ്താല്‍ 20 സീറ്റും നേടാൻ കോണ്‍ഗ്രസിനാവും. രാജ്യത്ത് കോണ്‍ഗ്രസ് സർക്കാർ വന്നില്ലെങ്കില്‍ മണിപ്പൂർ ആവർത്തിക്കും. കെ.പി.സി.സിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിക്കെതിരെ പോരാടാൻ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരണം. കേരളത്തിലെ സർക്കാർ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്. തെലങ്കാനയിലെ മുൻ ബി.ആർ.എസ് സർക്കാറും കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാറും തമ്മില്‍ വ്യത്യാസമില്ല. നാട്ടില്‍ സമാധാനം സംരക്ഷിക്കാനും ജനാധിപത്യം നിലനില്‍ക്കാനും കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് രാജ്യത്ത് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സച്ചിൻ പൈലറ്റ് പറഞ്ഞു. ബി.ജെ.പി ഭരണത്തില്‍ മതേതരത്വവും ജനാധിപത്യവും തകർക്കപ്പെടുകയാണ്. കർഷകരും സാധാരണക്കാരും ദുരിതം അനുഭവിക്കുന്നു. ഇ.ഡി പോലുള്ള ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ നേരിടാൻ അവർ ശ്രമിക്കുന്നു. ഇ.ഡിയുടെ 90 ശതമാനം കേസുകളും പ്രതിപക്ഷത്തിനെതിരെയാണ്. കേരളത്തിലാവട്ടെ ഇടത് സർക്കാർ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശി തരൂർ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, കൊടിക്കുന്നില്‍ സുരേഷ്, എം.എം. ഹസൻ, തെലങ്കാന മന്ത്രി പൊന്നം പ്രഭാകർ, ജിഗ്നേഷ് മേവാനി, ടി. സിദ്ദീഖ്, അടൂർ പ്രകാശ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ പങ്കെടുത്തു.

