KSDLIVENEWS

Real news for everyone

ഇന്ത്യ മുന്നണിയെ പ്രതിസന്ധിയിലാക്കി മഹാരാഷ്ട്രയില്‍ ഭരണകക്ഷി നേതാക്കളെ അത്താഴവിരുന്നിന് ക്ഷണിച്ച്‌ ശരദ് പവാര്‍

SHARE THIS ON

മുംബൈ: ഇന്ത്യ മുന്നണിയെ പ്രതിസന്ധിയിലാക്കി ശരദ് പവാർ. മഹാരാഷ്ട്രയിലെ ഭരണപക്ഷ നേതാക്കളെ പവാർ അത്താഴ വിരുന്നിന് ക്ഷണിച്ചതായാണ് വിവരം. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെയാണ് അത്താഴ വിരുന്നിന് ക്ഷണിച്ചത്.

ഞാ​യ​റാ​ഴ് സ​ർ​ക്കാ​ർ പ​രി​പാ​ടി​ക്കാ​യി എ​ത്തു​ന്ന നേ​താ​ക്ക​ളെ​യാ​ണ് പ​വാ​ർ ബ​രാ​മ​തി​യി​ലെ വ​സ​തി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. പ​വാ​റി​ന്‍റെ പു​തി​യ നീ​ക്ക​ത്തി​ന് പി​ന്നി​ൽ മ​ക​ൾ സു​പ്രി​യ സു​ലേ​യാ​ണെ​ന്നാ​ണ് അ​ഭ്യൂ​ഹം.

നിലവിൽ ബാരാമതിയിലെ എംപിയാണ് ശരദ് പവാറിന്‍റെ മകൾ സുപ്രിയ സുലേ. വരുന്ന തെരഞ്ഞെടുപ്പിൽ സുപ്രിയയ്ക്കെതിരേ അജിത് പവാറിന്‍റെ ഭാര്യയെ എൻഡിയെ പരിഗണിക്കുന്നതായാണ് വിവരം. ഇതിനിടെയാണ് ശരദ് പവാറിന്‍റെ അപ്രതീക്ഷിത നീക്കം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!