KSDLIVENEWS

Real news for everyone

കാസർഗോട്ട് വാക്സിനെടുത്ത 36 ആരോഗ്യപ്രവർത്തകർക്കു കോവിഡ്

SHARE THIS ON

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ച 36 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 12 പേര്‍ വാക്സിനേഷന്‍റെ രണ്ടാമത്തെ ഡോസും സ്വീകരിച്ച്‌ രണ്ടാഴ്ച പൂര്‍ത്തീകരിച്ചവരാണ്. ഉദുമ സിഎച്ച്‌സിയിലെ ആറുപേര്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ രണ്ടുപേര്‍, ഡിഎംഒ ഒാഫീസിലെ രണ്ടുപേര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച 12 പേരില്‍ ആര്‍ക്കുംതന്നെ രോഗലക്ഷങ്ങളുണ്ടാകുകയോ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ല. മറ്റ് 24 പേര്‍ വാക്‌സിനേഷന്‍റെ വിവിധ ഘട്ടങ്ങളിലുള്ളവരോ വാക്‌സിനേഷന്‍ എടുക്കാത്തവരോ ആണ്. 2020 ജൂലൈ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ജില്ലയില്‍ ഒരു മാസം 96 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്ന കണക്കില്‍ 771 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇവരില്‍ കൂടുതല്‍ പേര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമാവുകയും ആശുപത്രിയില്‍ ചികിത്സ തേടേ ണ്ടിവരികയും ചെയ്തു.
കോവിഡ് വാക്‌സിന്‍, ലക്ഷണങ്ങളോടു കൂടിയ കോവിഡ് രോഗത്തെയാണ് കൂടുതല്‍ പ്രതിരോധിക്കുന്നതെന്നും അതിനാല്‍ വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലക്ഷണങ്ങളില്ലാത്ത കോവിഡ് സ്ഥിരീകരിച്ചത് ഒട്ടും ആശങ്കയ്ക്കു വക നല്‍കുന്നില്ലെന്നും സംസ്ഥാന കോവിഡ്-19 വിദഗ്ധ സമിതി അംഗവും തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രഫസറുമായ ഡോ. ടി.എസ്. അനീഷ് അഭിപ്രായപ്പെട്ടു.

കൂ​​​ടാ​​​തെ മാ​​​ര്‍​​​ച്ചി​​​ല്‍ ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍​​​ക്കി​​​ട​​​യി​​​ല്‍ കോ​​​വി​​​ഡ് നി​​​ര​​​ക്കു കു​​​റ​​​ഞ്ഞ​​​ത് വാ​​​ക്‌​​​സി​​​ന്‍റെ ഫ​​​ല​​​പ്രാ​​​പ്തി​​​യെ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ത്തു.

കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ചാ​​​ല്‍ കോ​​​വി​​​ഡ് വ​​​രാ​​​ന്‍ 20 ശ​​​ത​​​മാ​​​നം സാ​​​ധ്യ​​​ത മാ​​​ത്ര​​​മേ​​​യു​​​ള്ളൂ. വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ച​​​വ​​​ര്‍​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചാ​​​ല്‍ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും ഇ​​​വ​​​രി​​​ല്‍​​നി​​​ന്നു മ​​​റ്റു​​​ള്ള​​​വ​​​രി​​​ലേ​​​ക്കു രോ​​​ഗം പ​​​ക​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും വ​​​ള​​​രെ​​​ക്കു​​​റ​​​വാ​​​ണ്. വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ച​​​വ​​​ര്‍​​​ക്കു രോ​​​ഗം മൂ​​​ര്‍​​​ച്ഛി​​​ച്ചു ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ക​​​യു​​​മി​​​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!