KSDLIVENEWS

Real news for everyone

യുഎഇയില്‍ 1,874 പേര്‍ക്ക് കൂടി കോവിഡ്, അഞ്ചു മരണം; 2,025 പേർക്ക് രോഗമുക്തി

SHARE THIS ON

അബുദാബി: യുഎഇയില്‍ 1,874  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,025 പേര്‍ രോഗമുക്തി നേടിയപ്പോള്‍ പുതിയതായി അഞ്ച് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,67,309 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,57,071 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,40,731 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1,486 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ രാജ്യത്ത് 14,854 കൊവിഡ് രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!