KSDLIVENEWS

Real news for everyone

രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു

SHARE THIS ON

രാജ്യത്ത് വീണ്ടും കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. ഇന്ന് അറുപതിനായിരത്തിലേറെ പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ നേരിടാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ കൊവിഡ് കണക്കില്‍ മൂന്നാഴ്ച്ച കൊണ്ട് മൂന്നിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ആശങ്കയിലാക്കുകയാണ്. രോഗികളുടെ എണ്ണം വീണ്ടും കൂടിയാല്‍ ആശുപത്രി സൗകര്യങ്ങള്‍ മതിയാകാതെ വന്നേക്കുമെന്ന ഭീതി നിലനില്‍ക്കുന്നു. ഇന്നും 68020 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ ഒരു കോടി ഇരുപത് ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!