KSDLIVENEWS

Real news for everyone

മോദിയുടെ സന്ദർശനത്തിനെതിരെ ബംഗ്ലദേശിൽ കലാപം കനക്കുന്നു ; 13 മരണം

SHARE THIS ON

ധാ​ക്ക: പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​തി​രെ ബം​ഗ്ലാ​ദേ​ശി​ല്‍ തു​ട​ങ്ങി​യ പ്ര​​ക്ഷോ​ഭ​ത്തി​ന്​ അ​യ​വി​ല്ല. തെ​രു​വി​ലി​റ​ങ്ങി​യ​വ​ര്‍​ക്കു​നേ​രെ പൊ​ലീ​സ്​ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി കൊ​ല്ല​പ്പെ​ട്ടു. ഇ​തോ​ടെ വി​വി​ധ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 13 ആ​യി. വെ​ള്ളി​യാ​ഴ്​​ച മോ​ദി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​തി​രെ തെ​രു​വി​ലി​റ​ങ്ങി​യ​വ​രി​ല്‍ അ​ഞ്ചു​പേ​രെ പൊ​ലീ​സ്​ വെ​ടി​വെ​ച്ചു​കൊ​ന്നി​രു​ന്നു.

ശ​നി​യാ​ഴ്​​ച ആ​റു​പേ​രെ​യും. മോ​ദി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി മ​ട​ങ്ങി​യി​ട്ടും എ​തി​രാ​യ പ്ര​ക്ഷോ​ഭം ക​ന​ക്കു​ക​യാ​ണ്.

19ഉം 23​ഉം വ​യ​സ്സു​ള്ള യു​വാ​ക്ക​ളാ​ണ്​ ഞാ​യ​റാ​ഴ്​​ച ബ്ര​ഹ്​​മം​ബ​രി​യ ജി​ല്ല​യി​ലെ പ​ട്ട​ണ​ത്തി​ലു​ണ്ടാ​യ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​ത്. 3000ത്തി​ല​ധി​കം പ്ര​ക്ഷോ​ഭ​ക​രാ​ണ്​ തെ​രു​വി​ലി​റ​ങ്ങി​യ​ത്. പ്ര​ക്ഷോ​ഭ​ക​ര്‍ പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ള്‍ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്​​തു. പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​സ​ദു​സ്സ​മാ​ന്‍ ഖാ​ന്‍ ആ​ഹ്വാ​നം ചെ​യ്തു.

സ്ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്ത​ഏ​ജ​ന്‍​സി​യോ​ടു പ​റ​ഞ്ഞു. ധാ​ക്ക-​ചി​റ്റ​ഗോ​ങ്​ പാ​ത​യി​ല്‍ ഒ​ത്തു​കൂ​ടി​യ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ട​യ​റു​ക​ള്‍ കൂ​ട്ടി​യി​ട്ട്​ ക​ത്തി​ച്ചു. ഞാ​യ​റാ​ഴ്​​ച രാ​ജ്യ​ത്ത്​ പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ​ണി​മു​ട​ക്കും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍, പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍, ഇ​ട​തു​സം​ഘ​ട​ന​ക​ള്‍, മു​സ്​​ലിം സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രും മോ​ദി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ രം​ഗ​ത്തു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!