KSDLIVENEWS

Real news for everyone

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് ഇട്ട ആളുടെ ഭാര്യയ്ക്കെതിരെ നടപടി

SHARE THIS ON

മംഗളൂരു ∙ പ്രധാനമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടയാളുടെ ഭാര്യയെ കർണാടക ബ്യാരി സാഹിത്യ അക്കാദമി അംഗത്വത്തിൽ നിന്നു പുറത്താക്കി. നാമനിർദേശം ചെയ്യപ്പെട്ട അംഗം നഫീസ മിസ്‍രിയയെയാണു പുറത്താക്കിയത്. ഇവരുടെ ഭർത്താവ് ലുക്മാൻ അഡ്യാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഫൈസൽ അസൈഗോളിയുടെ പരാതിയിൽ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നു കാണിച്ചു കൊണാജെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. ഇതിനു പിന്നാലെയാണ് നഫീസയെ അക്കാദമി അംഗത്വത്തിൽ നിന്നു പുറത്താക്കാൻ ചെയർമാൻ റഹിം ഉച്ചിൽ നിർദേശം നൽകിയത്. പുറത്താക്കിക്കൊണ്ട് റജിസ്ട്രാർ ഉത്തരവ് ഇറക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!