KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; സംസ്ഥാനത്ത് ഐ.സി.യു. കിടക്കകള്‍ നിറയുന്നു

SHARE THIS ON

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വലിയതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രിയിലെ ഐ.സി.യു. കിടക്കകൾ നിറയുന്നു. രോഗികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്ന എറണാകുളം, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ആശുപത്രികൾ ഇപ്പോൾ തന്നെ നിറഞ്ഞു കഴിഞ്ഞിരിക്കുകയാണ്. സർക്കാർ ആശുപത്രികളിലെ ഐ.സി.യു. കിടക്കകൾ ഭൂരിഭാഗവും നിറഞ്ഞു കഴിഞ്ഞതായാണ് റിപ്പോർട്ട്.

എറണാകുളത്ത് 84 ശതമാനത്തിൽ അധികം ഐ.സി.യു. കിടക്കകൾ നിറഞ്ഞു കഴിഞ്ഞു. ഇടുക്കിയിൽ 85 ശതമാനത്തിലധികവും കൊല്ലത്ത് 78 ശതമാനത്തിൽ അധികം ഐ.സി.യു. കിടക്കകളും നിറഞ്ഞു കഴിഞ്ഞു. ഇനിയും രോഗവ്യാപനം തുടർന്നാൽ അത് സംസ്ഥാനത്തെ ആശുപത്രികൾക്കും ചികിത്സാ സംവിധാനങ്ങൾക്കും താങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കും. സംസ്ഥാനത്തെ ആകെ കണക്കെടുത്താലും ഭൂരിഭാഗം ഐ.സി.യു. കിടക്കളും നിറഞ്ഞതായി കാണാനാകും.

സർക്കാർ ആശുപത്രികൾ നിറഞ്ഞാലും സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ ഉപയോഗിക്കാം എന്നതാണ് ഇപ്പോഴുള്ള സാധ്യത. അതിനുള്ള സഹകരണം ഉറപ്പാക്കാനുള്ള നീക്കങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും നടത്തുന്നുമുണ്ട്. എന്നാൽ സ്വകാര്യ ആശുപത്രികളുടെ സഹകരണവും മതിയാകാത്ത ഒരു അവസ്ഥയിലേക്ക് സംസ്ഥാനം പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

content highlights: as number of covid patients increases number of vacant icu beds decreasing

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!