KSDLIVENEWS

Real news for everyone

അടുത്ത സമ്പര്‍ക്കമില്ലാതെ തന്നെ രണ്ടാം തരംഗത്തില്‍ കോവിഡ് പകരുന്നു- മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: രണ്ടാം തരംഗത്തിൽ അടുത്ത സമ്പർക്കത്തിലൂടെയല്ലാതെ തന്നെ രോഗം പകരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾക്ക് മനുഷ്യകോശത്തിലേക്ക് കടക്കാൻ കഴിവ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.


ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം രോഗവ്യാപനം രൂക്ഷമാക്കുകയാണ്. പ്രധാനപ്പെട്ട മുൻകരുതൽ ഡബിൾ മാസ്കിങ്ങാണ്. ഇപ്രകാരം ധരിക്കുന്നത് അണുബാധയേൽക്കുന്നത് വലിയ തോതിൽ തടയും. ഓഫീസിൽ ജോലി ചെയ്യുമ്പോൾ മാസ്ക് ധരിക്കുക. ആൾക്കൂട്ടം, അടഞ്ഞ സ്ഥലങ്ങളിൽ ഇരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക ഇതെല്ലാം രോഗവ്യാപനത്തെ ശക്തമാക്കും.


ഒന്നാമത്തെ തരംഗത്തിൽനിന്ന് വ്യതസ്തമായി രണ്ടാമത്തെ തരംഗത്തിൽ കാണുന്ന പ്രത്യേകത അടുത്ത സമ്പർക്കത്തിൽ കൂടെയല്ലാതെയും രോഗം പകരുന്നു എന്നതാണ്. അതിന്റെ അർഥം രോഗാണു വായുവിൽ ഒരുപാട് നേരം തങ്ങി നിൽക്കുന്നു എന്നോ ഒരു പാട് ദൂരം വായുവിലൂടെ സഞ്ചരിക്കുന്നു എന്നോ അല്ല. മറിച്ച് മുൻപ് കരുതിയിരുന്നതിൽനിന്ന് വ്യത്യസ്തമായി ഒരു മുറിയിൽ മാസ്ക് ധരിക്കാതെ അശ്രദ്ധമായി ഇരുന്നാൽതന്നെ പകരാൻ പ്രാപ്തമാണ്. ഇവയ്ക്കു മനുഷ്യകോശത്തിലേക്ക കടക്കാൻ കഴിവു കൂടുതലാണ്. – മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഉത്തരവാദിത്തത്തോടെ പെരുമാറാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ ദിവസം വീടുകളിൽ ഇരുന്ന് ഫലപ്രഖ്യാപനം അറിയണം. ആഹ്ലാദപ്രകടനുമായി പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടാക്കരുത്. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!