കളനാട്ടെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവറും മരിച്ചു

മേൽപറമ്പ് :കഴിഞ്ഞ ദിവസം കളനാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ച് മൗവ്വൽ സ്വദേശിനിയായ വീട്ടമ്മ മരിച്ചിരുന്നു, ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവര്‍ സിറാജ്(50)ആണ് ചികിത്സയിലിരിക്കെ ഇപ്പൊ മരണപ്പെട്ടത്, ബേക്കല്‍ മൗവ്വലിലെ റുക്സാന(58)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൂടെയുണ്ടായിരുന്ന മകന് റസൂല്‍(25), ഓട്ടോ ഡ്രൈവര്‍ സിറാജ്(50) എന്നിവരെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക യായിരുന്നു . ഇന്ന് പുലർച്ചയോടെയാണ് സിറാജ് മരിച്ചത്, ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത് . കാസര്‍കോട്ടെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടത്.

