കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മേയ് 10ന്; കരിപ്പൂരില്‍ നിന്നു 31 വിമാനങ്ങള്‍

കോഴിക്കോട്: കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മേയ് 10നു പുലർച്ചെ 1.20ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു പുറപ്പെടും. കരിപ്പൂരിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനം മേയ് 22നാണ്.
ഹജ്ജ് തീർത്ഥാടകർക്കു വേണ്ടി കരിപ്പൂരിൽ നിന്ന് 31 വിമാനങ്ങളാണ് സർവ്വീസ് നടത്തുക. 5361 പേരാണ് ഇവിടെ ഹജ്ജ് തീർത്ഥാടനത്തിനു പുറപ്പെടുക. കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റിൽ നിന്നു യാത്രയാവുന്ന ഹജ്ജാജികളുടെ യാത്രാ സൗകര്യങ്ങളും മുന്നൊരുക്കങ്ങളും എയർപോർട്ട് അതോറിറ്റി ചർച്ച ചെയ്തു. വിമാനത്താവളം ഡയറക്ടർ സി.വി രവീന്ദ്രൻ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി എന്നിവർ ചർച്ചക്കു നേതൃത്വം നൽകി