ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു; ഒമ്പത് ദിവസത്തിനിടെ തകരുന്ന നാലാമത്തെ പാലം

പട്ന: ബിഹാറില്‍ നിർമാണത്തിലുള്ള പാലം തകർന്നു. മധുബനിയിലെ മധേപൂർ മേഖലയില്‍ നാല് വർഷമായി നിർമാണത്തിലിരിക്കുന്ന പാലമാണ് വെള്ളിയാഴ്ച തകർന്ന് നദിയിലേക്ക് വീണത്.
സംസ്ഥാനത്ത് ഒമ്ബത് ദിവസത്തിനിടെ തകരുന്ന അഞ്ചാമത്തെ പാലമാണിത്.
ബിഹാർ സർക്കാറിന്‍റെ മരാമത്ത് വകുപ്പ് 2021ലാണ് പാലത്തിന്‍റെ പണി തുടങ്ങിയത്. നദിയില്‍ ജലനിരപ്പ് ഉയർന്നതോടെ പാലത്തിന്‍റെ തൂണുകളിലൊന്ന് തകർന്ന് പാലം വീഴുകയായിരുന്നു. സംഭവത്തില്‍ സർക്കാറിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി.
വ്യാഴാഴ്ച കൃഷ്ണഗഞ്ച് ജില്ലയില്‍ മറ്റൊരു പാലം തകർന്നിരുന്നു. ജൂണ്‍ 23ന് ഈസ്റ്റ് ചമ്ബാരൻ ജില്ലയിലും നിർമാണത്തിലുള്ള ഒരു പാലം തകർന്നു. ജൂണ്‍ 22ന് സിവാനില്‍ ഗന്ധക് കനാലിന് കുറുകെ നിർമിച്ച മറ്റൊരു പാലവും തകർന്നു. ജൂണ്‍ 19ന് അരാരിയയില്‍ ബക്ര നദിക്ക് കുറുകെ കോടികള്‍ ചെലവിട്ട് നിർമിച്ച കൂറ്റൻ പാലം തകർന്നിരുന്നു. പാലങ്ങള്‍ തകരുന്ന സംഭവത്തില്‍ നിതീഷ് കുമാർ സർക്കാറിനെതിരെ വ്യാപക വിമർശനമുയരുകയാണ്.

