KSDLIVENEWS

Real news for everyone

ലഡാക്കില്‍ അപകടം: അഞ്ച് സൈനികര്‍ക്ക് ദാരുണാന്ത്യം

SHARE THIS ON

ന്യൂഡല്‍ഹി: ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ ടാങ്ക് അപകടത്തില്‍പ്പെട്ട് അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് ദാരുണാന്ത്യം.

ടാങ്കില്‍ നദി കടക്കുന്നതിനിടെ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് സമീപം പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം. അഞ്ച് സൈനികരുമായി ടി 72 ടാങ്ക് വെള്ളത്തില്‍ മുങ്ങി. ഒരു ജെ.സിഒയും നാല് ജവാന്മാരുമാണ് ടാങ്കിലുണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് നദിയില്‍ വ്യാപക തിരച്ചില്‍ നടത്തുന്നതായി സൈന്യംഅറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!