KSDLIVENEWS

Real news for everyone

ഗസ്സയുടെ വിവിധയിടങ്ങളില്‍ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളില്‍ ഇന്ന് 40 ഫലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായി

SHARE THIS ON

ഗസ്സ: ഇസ്‌റാഈല്‍ സൈന്യം ഗസ്സയുടെ വിവിധയിടങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇന്ന് 40 ഫലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായി. ഭക്ഷ്യ സഹായം തേടിയത്തിവരെയുള്‍പ്പെടെയാണ് കൊലപ്പെടുത്തിയത്. രണ്ടാഴ്ചക്കിടെ മാത്രം 600 ഓളെ ഫലസീതിനികളെയാണ് അധിനിവേശ സേന കൊന്നത്. ഇസ്‌റാഈല്‍ വംശഹത്യക്കിടെ ഗസ്സയില്‍ പോഷകാഹാരക്കുറവ് മൂലം കുറഞ്ഞത് 66 കുട്ടികള്‍ മരിച്ചതായി ഫലസ്തീന്‍ ആരോഗ്യ വിഭാഗം അറിയിച്ചു.

ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്‌റാഈല്‍ നടത്തിയ വംശഹത്യയില്‍ രണ്ടര വര്‍ഷത്തിനിടെ കുറഞ്ഞത് 56,500 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 133,419 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ഇസ്‌റാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ തടവിലാക്കപ്പെടുകയും ചെയ്തു.

അതിനിടെ, ഇറാന്‍ തലസ്ഥാനമായ എവിന്‍ ജയിലില്‍ കഴിഞ്ഞയാഴ്ച ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 71 പേര്‍ കൊല്ലപ്പെട്ടു. തടവുകാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മരിച്ചവരിലുണ്ടെന്ന് ഇറാനിയന്‍ നിയമ വക്താവ് അസ്ഗര്‍ ജഹാംഗീര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!