ചൗക്കി സന്ദേശം ലൈബ്രറി
സന്നദ്ധ സേവന പ്രവർത്തകരെ ആദരിച്ചു. കോവിഡ്_19 പകർച്ച വ്യാധിയുടെ പ്രാരംഭ ഘട്ടത്തിലും ലോക്ക് ഡൗൺ കാലത്തും സന്നദ്ധ സേവനം നടത്തിയ ഏഴോളം പ്രവർത്തകരെയാണ് സ്നേഹോപഹാരം നൽകി ആദരിച്ചത്.
ചൗക്കി:കോവിഡ്-19 പകർച്ച വ്യാധിയുടെ പ്രാരംഭഘട്ടത്തിൽ ലോക് ഡൗൺ കാലത്ത് 12ാം വാർഡിലെ ജനങ്ങളുടെ ദുരിതങ്ങളും ബുദ്ധിമുട്ടുകളും അറിഞ്ഞ് അവർക്ക് വേണ്ടി സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തിയ എഴോളംസന്നദ്ധ പ്രവർത്തകരെ സന്ദേശം ലൈബ്രറി,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്,കാൻഫെഡ് യുണിറ്റ് എന്നിവരുടെ സംയുക്തത്തിൽ നെഹ്റു യുവ കേന്ദ്രഠ യുവജന ക്ഷേമ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സന്നദ്ധ പ്രവർത്തകരായ കരീം ചൗക്കി,ശുക്കൂർ മുക്രി, സാദിഖ് കടപ്പുറം, അനീഷ് ചൗക്കി,സിറാജ് കെ.കെ.പുറം,നസീർ കല്ലങ്കൈ,കബീർ അക്കരക്കുന്ന്,എന്നിവരെ കാസർകോട് താലുക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി മുകുന്ദൻ മാസ്റ്റർ സ്നേഹോപഹാരം നൽകി ആദരീച്ചു.ലോക്ഡൗൺ കാലത്ത് വിടുകളിൽ മരുന്നുകൾ ഉൾപ്പെടെ അവശ്യവസ്തു ക്കൾ എത്തിച്ചു നൽകി ഇവിടത്തുകാർക്ക് വലിയൊരു അശ്വാസ കേന്ദ്രമായി പ്രവർത്തിച്ച വളണ്ടിയർമാർ ചെയ്ത സേവനം അത്യന്തം ശ്ലാഘനിയമാണെന്നും നന്മയുടെ വറ്റാത്ത ഉറവകളായി എന്നും പ്രവർത്തിക്കാൻ ഇവർക്ക് കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞു . സന്ദേശം സംഘടന സെക്രട്ടറി എം.സലീം അധ്യക്ഷത വഹിച്ചു. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് അംഗം എസ്. എച്ച്. ഹമീദ് സ്വാഗതവും സന്ദേശം സംഘടന ട്രഷർ സുലൈമാൻ തോരവളപ്പിൽ നന്ദിയും പറഞ്ഞു.