അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ ഗുണ്ടായിസം കൊണ്ട് നേരിടാൻ നോക്കണ്ട
നാഷണൽ യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി
എരിയാൽ: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഡ്രൈനേജ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് സ്റ്റോപ്പ് മെമ്മോയുമായി മുന്നോട്ട് വരികയും നിരന്തരം പഞ്ചായത്തിലെ സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുകയും അഴിമതിക്കെതിരെ ശബ്ദിക്കുകയും ചെയ്ത നാഷണൽ യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സെക്രട്ടറി നൗഷാദ് ബള്ളീറിനെതിരെ ഇന്ന് നാലംഘ സംഘത്തിന്റെ ക്രൂരമായ മർദ്ദനം ഉണ്ടായതായി നാഷണൽ യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സാദിഖ് കടപ്പുറം ആരോപിച്ചു.
ഗുണ്ടായിസം കൊണ്ട് അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ അക്രമിച്ച് വായ മൂടിക്കെട്ടാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി