ചെങ്കള, പടന്ന പഞ്ചായത്തുകളിൽ, നിബന്ധനകളോടെ കോഴി, ഇറച്ചി വില്പന നടത്താം. ആളുകൾ കൂട്ടം കൂടി നിൽക്കാൻ അനുവദിക്കാതെ ബലി മാംസം വീട്ടിൽ എത്തിച്ചു നൽകണം, വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം പാലിച്ച് തുറന്നു പ്രവർത്തിക്കാം
ചെര്‍ക്കള: ബലി പെരുന്നാള്‍ മുന്നോടിയായി കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെങ്കള പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ ഇറച്ചി വ്യാപാരികളുമായി ചര്‍ച്ച നടത്തി. പ്രാഥമികരോഗ്യ കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ രോഗ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ കോഴി, ഇറച്ചി വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് കെ.എസ് രാജേഷ് ആവശ്യപ്പെട്ടു.
സാമൂഹിക അകലം, ഗ്ലൗസ്, സാനിറ്റസര്‍, ടോക്കണ്‍, ഹോം ഡെലിവറി പോലുള്ള കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.
ചെങ്കള പഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് ഓള്‍ കേരളാ ചിക്കന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി, ഓള്‍ കേരളാ ബീഫ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ശരീഫ് ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിച്ചു.
ചെറുവത്തൂര്‍: കോവിഡ്-19 സമ്പര്‍ക്കത്തിലൂടെ വ്യാപിക്കുന്ന സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ദിവസം പെരുന്നാള്‍, ജുമുഅ നിസ്‌കാരം പഞ്ചായത്തില്‍ വേണ്ടെന്ന് വെക്കുവാന്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെയും വിവിധ ജമാഅത്ത് പ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും വ്യാപാരി പ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
ബലി കര്‍മ്മങ്ങള്‍ ആളുകള്‍ തടിച്ച് കൂടാത്ത രീതിയില്‍ നിയമം പാലിച്ച് വീട്ടില്‍ എത്തിച്ച് നല്‍കണം. ഇറച്ചി/കോഴി കച്ചവടം ഹോം ഡെലിവറി വഴിയായിരിക്കണം.
വ്യാപാര സ്ഥാപനങ്ങള്‍ വ്യാഴാഴ്ച പൂര്‍ണ്ണ നിയന്ത്രണത്തോടെ തുറന്ന് പ്രവര്‍ത്തിക്കും. നിയന്ത്രണം ലംഘിക്കുന്ന മുറക്ക് പൂര്‍ണ്ണമായി പടന്ന അടച്ചിടുന്ന കാര്യം വ്യാഴാഴ്ച വൈകിട്ട് തീരുമാനിക്കും.
അനാവശ്യമായ ബൈക്ക് യാത്ര തടയുവാനും ടൗണില്‍ വഴിയോരങ്ങളില്‍ കൂട്ടം കൂടി നില്‍ക്കുന്നവര്‍ക്കെതിരെ, പുഴയോരത്ത് മത്സ്യം പിടിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും.
വ്യാഴാഴ്ച പടന്നയിലുടനീളം ബോധവല്‍ക്കരണ മൈക്ക് പ്രചരണം നടത്തും. വാര്‍ഡ് തല ജാഗ്രത സമിതി യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കുവാനും തീരുമാനിച്ചു.
യോഗത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി കെ.വി വിനയ രാജ് സ്വാഗതം പറഞ്ഞു.