കോവിഡ് മാനദണ്ഡം ലംഘിച്ചു
കാസർകോട്ടെ നാല് വ്യപാരികൾക്കെതിരെ കേസും പിഴയും,
കൂട്ടം കൂടി നിന്നതിന് നാല്പതോളം പേർക്കെതിരെയും കേസെടുത്തു
കാസര്‍കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചു കട തുറക്കുകയും നിബന്ധനകള്‍ ലംഘിക്കുകയും ചെയ്തതിനു നാലു വ്യാപാരികള്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. പഴയ ബസ്സ്റ്റാന്റില് കൂട്ടം കൂടി നിന്നവരെ ലാത്തിവീശി ഓടിച്ചു. 40പേര്‍ക്കെതിരെ കേസെടുത്തു. മാര്‍ക്കറ്റ് റോഡ്, മീപ്പുഗുരി, ഉദയഗിരി, പുതിയ ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്കെതിരെയാണ് കേസെടുത്തതെന്നു പൊലീസ് അറിയിച്ചു. സാമൂഹ്യ അകലം പാലിക്കാതെ കടകള്ക്കടുത്ത് ആളുകള്‍ കൂട്ടം കൂടിയതിന് ഏതാനും വ്യാപാരികളില്‍ നിന്നു പിഴയും ഈടാക്കി.