KSDLIVENEWS

Real news for everyone

ശക്തമായ മഴ. കൊച്ചിയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

SHARE THIS ON

കൊച്ചി : കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിലെ താഴ പ്രദേശങ്ങളും എറണാകുളം ജില്ലയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി . വെള്ളകെട്ട് ഉണ്ടായ പ്രദേശങ്ങളിലെ താമസക്കാരെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കും . സ്ഥിതി വിലയിരുത്താൻ എംഎൽഎമാരുടെ യോഗം വിളിച്ച് മന്ത്രി സുനിൽകുമാർ . പുതുതായി വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങൾ കൂടെ ഓപ്പറേഷൻ ബ്രേക്ക് ത്രുവിൽ ഉൾപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി . ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ് . കൊച്ചി നഗരത്തിൽ എംജി റോഡിലും , സൗത്ത് കടവന്ത്രയിലും ചിറ്റൂർ റോഡിലും താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറി . ഇടറോഡുകളിൽ വെള്ളം കയറിയതോടെ ചില മേഖലകളിൽ വാഹന ഗതാഗത തടസ്സപ്പെട്ടു . പശ്ചിമ കൊച്ചിയിൽ നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ് . ചിലയിടങ്ങളിൽ വീടുകൾക്കും കടകൾക്കുള്ളിലും വെള്ളം കയറി . എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലും വെള്ളം കയറി . സർവീസിനെ ബാധിചിടില താഴ്ന്ന.സർവ്വീസിനെ ബാധിച്ചിട്ടില്ല . താഴ മേഖലയായ പിആൻഡി കോളനിയിലെ വീടുകളിലും വെള്ളംകയറി . ഇവിടത്തെ ആളുകളെ കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാറ്റിപ്പാർപ്പിക്കാനാണ് നീക്കം . കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് താമസസൗകര്യം ഒരുക്കുക . കൊവിഡ് കണ്ടെയ്ൻമെന്റ് സോണിലടക്കം വെള്ളം കയറിയതാണ് ദുരിതം ഇരട്ടിയാക്കുന്നത് . മുണ്ടംവേലി , ഉദയകോളനി , കമ്മട്ടിപ്പാടം അടക്കം പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട് . കളമശ്ശേരി വട്ടേക്കുന്നത് മണ്ണിടിഞ് റോഡ് തകർന്നു . യെല്ലോ അലർട്ട് നിലവിലുള്ള എറണാകുളത്ത് അടുത്ത ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് . മഴയും വെള്ളക്കെട്ടും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമോ എന്ന ആശങ്കയും ഇതോടെ ശക്തമായി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!