ഒളിംപിക്‌സ്: ത്രസിപ്പിക്കുന്ന ജയവുമായി സിന്ധുവും ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും ക്വാര്‍ട്ടറില്‍

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. നിലവിലെ ചാംപ്യന്മാരായ അര്‍ജന്‍റീനയെ തകര്‍ത്ത് ഇന്ത്യ മൂന്നാം ജയം നേടിയതോടെയാണിത്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ജയം. അവസാന ക്വാര്‍ട്ടറില്‍ രണ്ട് ഗോള്‍ നേടി ജയമുറപ്പിക്കുകയായിരുന്നു ഇന്ത്യന്‍ ടീം. വരുണ്‍ കുമാര്‍, വിവേക് പ്രസാദ്, ഹര്‍മന്‍പ്രീത് എന്നിവരാണ് ലക്ഷ്യം കണ്ടത്.
ഒളിംപിക്‌സ് ബാഡ്‌മിന്റണില്‍ പി വി സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡെന്‍മാര്‍ക്ക് താരം മിയയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് മുന്നേറ്റം. സ്‌കോര്‍: 21-15, 21-13.
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം…കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

