ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം; ബോക്‌സിംഗില്‍ ക്വാര്‍ട്ടറില്‍, അമ്പെയ്ത്തിൽ പ്രീ ക്വാര്‍ട്ടറില്‍

ടോക്യോ | ഒളിമ്ബിക്‌സ് അമ്ബെയ്ത്തിലും ബോക്‌സിംഗിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. ബോക്‌സിംഗില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ അമ്ബെയ്ത്തില്‍ അതനു ദാസ് അവസാന പതിനാറില്‍ ഇടം നേടി.
ജമൈക്കന്‍ താരത്തെ 4-1ന് തോല്‍പ്പിച്ചാണ് സതീഷ് കുമാറിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. രണ്ട് തവണ ഒളിമ്ബിക്‌സ് ചാമ്ബ്യനായ ഒ ജിന്‍ ഹ്യെകിനെ 6-5 എന്ന സ്‌കോറിനാണ് അതനു തോല്‍പ്പിച്ചത്.

