രാജ്യത്ത് ആദ്യം: ഒരധ്യയന വര്‍ഷത്തില്‍ അധ്യാപകരുടെ എണ്ണം ഒരു കോടി കടന്നു

ന്യൂഡൽഹി: രാജ്യത്താദ്യമായി ഒരധ്യയന വർഷത്തിൽ സ്കൂൾ അധ്യാപകരുടെ എണ്ണം ഒരുകോടി കടന്നു. 2024-’25 അധ്യയനവർഷത്തിൽ രാജ്യത്താകെ ഒരുകോടിയിലേറെ അധ്യാപകരുണ്ടായിരുന്നെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
അധ്യാപക-വിദ്യാർഥി അനുപാതം മെച്ചപ്പെടുന്നതിന്റെ സൂചനയാണിതെന്നും 2022-’23 അധ്യയനവർഷം മുതൽ അധ്യാപകരുടെ എണ്ണം വർധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ദേശീയതലത്തിൽ സ്കൂൾ വിദ്യാഭ്യാസവിവരങ്ങൾ സൂക്ഷിക്കാനുള്ള യൂണിഫൈഡ് ഡിസ്ട്രിക് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജുക്കേഷൻ (യുഡിഐഎസ്ഇ) പ്ലസിലെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.