KSDLIVENEWS

Real news for everyone

വാഹനപരിശോധനയ്ക്കിടെ 25 കിലോ കഞ്ചാവുമായി രണ്ടുപേർ നീലേശ്വരത്ത് അറസ്റ്റിൽ

SHARE THIS ON

നീലേശ്വരം: കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന രണ്ട്‌ യുവാക്കളെ നീലേശ്വരം എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസർകോട് വിദ്യാനഗർ സ്വദേശി അബ്ദുൾ സമദ് (39), ഉദുമ പള്ളിക്കര കല്ലിങ്കാലിലെ റഫീക്ക് (41) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിന് സമീപം വാഹനപരിശോധന നടത്തുകയായിരുന്ന നീലേശ്വരം റേഞ്ച് ഇസ്‌പെക്ടർ എ. സാദിഖും സംഘവും പിടികൂടിയത്. വാഹനത്തിൽ അഞ്ചുകിലോ കഞ്ചാവായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന്റെ ഭാഗമായി അബ്ദുൾ സമദിന്റെ വിദ്യാനഗറിലെ വീട്ടിൽനിന്ന് 20 കിലോഗ്രാം പിന്നീട് കണ്ടെത്തുകയായിരുന്നു. മംഗളൂരുവിൽനിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകി. നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ ഭാഗങ്ങളിൽ വിതരണം ചെയ്യാൻ പോകവേയാണ് എക്‌സൈസിന്റെ വലയിലായത്. സംഭവമറിഞ്ഞ് ഡെപ്യൂട്ടി കമ്മിഷണർ വിനോദ് ബി. നായർ, അസി. എക്‌സൈസ് കമ്മിഷണർ ഡി. ബാലചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി. പ്രിവന്റിവ് ഓഫീസർ കെ.വി. വിനോദൻ, വി. മഞ്ജുനാഥൻ, നിഷാദ് പി. നായർ, ഡ്രൈവർ വിജിത്ത്, പ്രദീഷ്, കെ.പി. ശരത്ത്, സിജിൻ എന്നിവർ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ്‌ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!