KSDLIVENEWS

Real news for everyone

സഹോദരന്റെ മരണം താങ്ങാൻ കഴിഞ്ഞില്ല
ഹൃദയാഘാതം മൂലം സഹോദരൻ മരണപ്പെട്ട വിവരം അറിഞ്ഞ് വീട്ടിലേക്കുള്ള യാത്രാമധ്യേ സഹോദരിയും മരണപ്പെട്ടു

SHARE THIS ON

ആലുവ: സഹോദരനും സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു. ഏലൂക്കര പതുവന പരേതനായ മുസ്തഫയുടെ മകന്‍ നാദിര്‍ഷ (42), സഹോദരി നെടുവന്നൂര്‍ മണിയന്‍പാറ എം.ഐ.അബുവിന്റെ ഭാര്യ നസീമ (48) എന്നിവരാണ് മരിച്ചത്. അലുമിനിയം ഫാബ്രിക്കേഷന്‍ പണിക്കാരനായ നാദിര്‍ഷ തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെ ആലങ്ങാട് പണിസ്തലത്ത് വച്ചാണ് കുഴഞ്ഞുവീണത്. ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ വിവരമറിഞ്ഞ് നെടുവന്നൂരില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെയാണ് നസീമയ്ക്ക് നെഞ്ചുവേദനയുണ്ടായത്. ഉടനെ ദേശത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അമീനനയാണ് നാദിര്‍ഷായുടെ ഭാര്യ. ഏകമകള്‍ ഹസ ഖദീജ വിദ്യാര്‍ഥിനിയാണ്.നസീമയുടെ മക്കള്‍: ബിന്‍സിയ, റിസ്‌വാന. മരുമകന്‍: സിയാസ്. താച്ചിയാണ് ഇരുവരുടെയും ഉമ്മ. സഹോദരങ്ങള്‍: താഹിറ, അയ്യൂബ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!