Breaking News
ഇടുക്കിയിൽ വിഷമദ്യം കഴിച്ച് മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

ഇടുക്കി: ഇടുക്കി മൂന്നാര്‍ ചിത്തിരപുരത്ത് മദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍. ഹോം സ്റ്റേ ഉടമ, സഹായി, സുഹൃത്ത് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. വാറ്റുചാരായമാണ് ഇവര്‍ കഴിച്ചതെന്നാണ് സൂചന.
ഞായറാഴ്ചയാണ് ഇവര്‍ ഒരുമിച്ചിരുന്ന് മദ്യം കഴിച്ചത്. പിന്നീട് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. രണ്ടുപേര്‍ കോലഞ്ചേരി ആശുപത്രിയിലും ഒരാള്‍ അങ്കമാലി ആശുപത്രിയിലുമാണുള്ളത്. ഇവര്‍ ഇപ്പോള്‍ അബോധാവസ്ഥയിലാണ്.
ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടതായി ഭാര്യ പറഞ്ഞു. സംഭവത്തില്‍ വെളളത്തൂവല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.