KSDLIVENEWS

Real news for everyone

തദ്ദേശ തിരഞ്ഞെടുപ്പ് ;കാസറഗോഡ് ജില്ലയിലെ സംവരണ വാർഡുകളിലെ നറുക്കെടുപ്പ് തുടങ്ങി

SHARE THIS ON

കാസര്‍കോട്​: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടി പഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ്​ നടന്നു. ഗ്രാമപഞ്ചായത്തിലേക്കുള്ള സ്​ത്രീ, പട്ടികജാതി, പട്ടികവര്‍ഗ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ്​ നടന്നത്​. നറുക്കെടുപ്പ് നടത്തുന്ന സ്​ഥലത്ത് ആളുകളുടെ എണ്ണം പരിമിതപ്പെടുത്തി വിഡിയോ കോണ്‍ഫറന്‍സിങ് വഴി അതത് പഞ്ചായത്തുകള്‍ക്ക് നറുക്കെടുപ്പ് വീക്ഷിക്കാന്‍ സൗകര്യം ഒരുക്കി ‘ലൈവാക്കി’. രോഗവ്യാപന തോത് കുറക്കുകയെന്ന ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബുവി​െന്‍റ ആശയത്തെ രാഷ്​ട്രീയ പാര്‍ട്ടികളും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ്​ ഹാളില്‍ ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബു നേതൃത്വം നല്‍കി. ആദ്യ ദിവസം 19 പഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ലൈവായി സംഘടിപ്പിക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്. ഇന്ന് അവശേഷിക്കുന്ന പഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടക്കും. ഒക്ടോബര്‍ അഞ്ചിനാണ് ബ്ലോക്ക്- ജില്ല പഞ്ചായത്ത് സംവരണ വാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പ്. ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. രവികുമാര്‍, എ.കെ. രമേന്ദ്രന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയ്സണ്‍ മാത്യു, ഫിനാന്‍സ്​ ഓഫിസര്‍ കെ. സതീശന്‍ എന്നിവര്‍ നറുക്കെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.

സംവരണ വാര്‍ഡുകള്‍:

പള്ളിക്കര പഞ്ചായത്ത്: നാലാം വാര്‍ഡ് അമ്ബങ്ങാട്, ആറാം വാര്‍ഡ് പനയാല്‍, ഒമ്ബതാം വാര്‍ഡ്​ ബംഗാട്, 10ാം വാര്‍ഡ് കുന്നൂച്ചി, 11ാം വാര്‍ഡ് വെളുത്തോളി, 13ാം വാര്‍ഡ് പാക്കം,15ാം വാര്‍ഡ്​ കീക്കാന്‍, 17ാം വാര്‍ഡ് പൂച്ചക്കാട്,19ാം വാര്‍ഡ്​ പള്ളിപ്പുഴ, 20ാം വാര്‍ഡ്​ കരുവാക്കോട്, 21ാം വാര്‍ഡ്​ പള്ളിക്കര (സ്​ത്രീ സംവരണം). 12ാം വാര്‍ഡ് ആലക്കോട് (പട്ടികജാതി സംവരണം).

•അജാനൂര്‍ പഞ്ചായത്ത്: ഒന്നാം വാര്‍ഡ് രാവണീശ്വരം, മൂന്ന് വേലശ്വരം, നാലാം വാര്‍ഡ് മഡിയന്‍, അഞ്ചാം വാര്‍ഡ് മാണിക്കോത്ത്, എട്ടാം വാര്‍ഡ് കാട്ടുകുളങ്ങര, 10ാം വാര്‍ഡ് രാംനഗര്‍, 11ാം വാര്‍ഡ് പള്ളോട്ട്, 12ാം വാര്‍ഡ് കിഴക്കുംകര,13ാം വാര്‍ഡ് തുളിച്ചേരി, 14ാം വാര്‍ഡ്​ അതിഞ്ഞാല്‍, 20ാം വാര്‍ഡ് മല്ലികമാള്‍, 22ാം വാര്‍ഡ് ബാരിക്കാട് (സ്​ത്രീ സംവരണം), ആറാം വാര്‍ഡ് അടോട്ട് (പട്ടികജാതി സംവരണം).

•പുല്ലൂര്‍ -പെരിയ പഞ്ചായത്ത്: ഒന്നാം വാര്‍ഡ് കുണിയ, രണ്ടാം വാര്‍ഡ് ആയമ്ബാറ, മൂന്നാം വാര്‍ഡ് കൂടാനം, നാലാം വാര്‍ഡ് തന്നിതോട്, ആറാം വാര്‍ഡ് ഇരിയ, എട്ടാം വാര്‍ഡ് അമ്ബലത്തറ, 10ാം വാര്‍ഡ് വിഷ്ണുമംഗലം, 13ാം വാര്‍ഡ് കേളോത്ത്, 15ാം വാര്‍ഡ് കായക്കുളം (സ്​ത്രീ സംവരണം), അഞ്ചാം വാര്‍ഡ് കല്യോട്ട് (പട്ടികവര്‍ഗ സംവരണം).

•കാറഡുക്ക ഗ്രാമപഞ്ചായത്ത്:

ഒന്നാം വാര്‍ഡ് പണിയ, രണ്ടാം വാര്‍ഡ് മുണ്ടോള്‍, നാലാം വാര്‍ഡ് ആലന്തടുക്ക, എട്ടാം വാര്‍ഡ് കുണ്ടാര്‍ , 11ാം വാര്‍ഡ് ബളക്ക, 13ാം കൊട്ടംകുഴി, 14ാം വാര്‍ഡ് കാറഡുക്ക,15ാം വാര്‍ഡ് ബെര്‍ലം (സ്​ത്രീ സംവരണം), 12ാം വാര്‍ഡ് മൂടംകുളം (പട്ടികജാതി സംവരണം).

•ഉദുമ പഞ്ചായത്ത് : നാലാം വാര്‍ഡ് അരമങ്ങാനം, ആറാം വാര്‍ഡ് വെടിക്കുന്ന്, ഏഴാം വാര്‍ഡ് നാലാംവാതുക്കല്‍, എട്ടാം വാര്‍ഡ് എരോല്‍, 10ാം വാര്‍ഡ് ആറാട്ടുകടവ്, 11ാം വാര്‍ഡ് മുതിയക്കാല്‍, 15ാം വാര്‍ഡ് ബേക്കല്‍, 17ാം വാര്‍ഡ് പാലക്കുന്ന്, 18ാം വാര്‍ഡ് കരിപ്പോടി, 19ാം വാര്‍ഡ് പള്ളം തെക്കേക്കര, 21ാം വാര്‍ഡ് അംബികാ നഗര്‍ (സ്​ത്രീ സംവരണം), ഒന്നാം വാര്‍ഡ് ബേവൂരി (പട്ടികജാതി സംവരണം).

•കുമ്ബടാജെ ഗ്രാമപഞ്ചായത്ത്: ഒന്നാം വാര്‍ഡ് അന്നടുക്ക, രണ്ടാം വാര്‍ഡ് മുനിയൂര്‍, മൂന്നാം വാര്‍ഡ് കുമ്ബടാജെ, അഞ്ചാം വാര്‍ഡ് ചെറൂണി, എട്ടാം വാര്‍ഡ് ഒടമ്ബള, 12ാം വാര്‍ഡ് അഗല്‍പാടി, 13ാം വാര്‍ഡ് ഉബ്രംഗള (സ്​ത്രീ സംവരണം), ഒമ്ബതാം വാര്‍ഡ് മവ്വാര്‍ (പട്ടികജാതി സംവരണം).

•വോര്‍ക്കാടി ഗ്രാമപഞ്ചായത്ത്: ഒന്നാം വാര്‍ഡ് പാവൂര്‍, അഞ്ചാം വാര്‍ഡ് ബോഡ്ഡോഡി,എട്ടാംവാര്‍ഡ് തലെക്കി, ഒമ്ബതാം വാര്‍ഡ് സോഡംകൂര്‍,11ാം വാര്‍ഡ് കൊണിബൈല്‍, 12ാം വാര്‍ഡ് കൊട്​ലമൊഗരു,14ാം വാര്‍ഡ് വോര്‍ക്കാടി, 15 വാര്‍ഡ് നല്ലെങ്കീ (സ്​ത്രീ സംവരണം), രണ്ടാം വാര്‍ഡ് കേടുംമ്ബടി (പട്ടികജാതി സംവരണം).

•മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത്: രണ്ടാം വാര്‍ഡ് ഉപ്പള ഗേറ്റ്, മൂന്നാം വാര്‍ഡ് മുളിഞ്ച, ഏഴാം വാര്‍ഡ് പ്രതാപ് നഗര്‍, എട്ടാം വാര്‍ഡ് ബേക്കൂര്‍, ഒമ്ബതാം വാര്‍ഡ് കുബണൂര്‍, 12ാം വാര്‍ഡ് ഇച്ചിലംങ്കോട്,13ാം വാര്‍ഡ് മുട്ടം, 14ാം വാര്‍ഡ് ഒളയം, 15ാം വാര്‍ഡ് ഷിറിയ, 16ാം വാര്‍ഡ് ബന്തിയോട്,19ാം വാര്‍ഡ് മംഗല്‍പാടി, 22ാം വാര്‍ഡ് ബപ്പായിതോട്ടി (സ്​ത്രീ സംവരണം), 21ാം വാര്‍ഡ് നയാബസാര്‍ (പട്ടികജാതി സംവരണം).

•മടിക്കൈ ഗ്രാമപഞ്ചായത്ത്: അഞ്ചാം വാര്‍ഡ് കാഞ്ഞിരപ്പൊയില്‍, ഏഴാം വാര്‍ഡ് ചെരണത്തല, എട്ടാം വാര്‍ഡ് കോളിക്കുന്ന്, ഒമ്ബതാം വാര്‍ഡ് എരിക്കുളം, 11ാം വാര്‍ഡ് കക്കാട്, 12ാം വാര്‍ഡ് അടുത്തത് പറമ്ബ്, 13ാം വാര്‍ഡ് ചാളക്കടവ്, 14ാം വാര്‍ഡ് കീക്കാങ്കോട്ട് (സ്​ത്രീ സംവരണം). മൂന്നാം വാര്‍ഡ് വെള്ളാച്ചേരി (പട്ടികജാതി സംവരണം).

•മീഞ്ച ഗ്രാമപഞ്ചായത്ത്: മൂന്നാം വാര്‍ഡ് തലേകള, നാലാം വാര്‍ഡ് മീഞ്ച, അഞ്ചാം വാര്‍ഡ് ബേരികെ, ഏഴാം വാര്‍ഡ് ചിഗുരുപാദെ, എട്ടാം വാര്‍ഡ് ബാളിയൂര്‍, 11ാം വാര്‍ഡ് മജിബൈല്‍, 12ാം വാര്‍ഡ് ദുര്‍ഗി പള്ള, 14ാം വാര്‍ഡ് കടമ്ബാര്‍ (സ്​ത്രീ സംവരണം), ഒന്നാം വാര്‍ഡ് മജിര്‍പള്ള (പട്ടികജാതി സംവരണം).

•ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത്: ഒന്നാം വാര്‍ഡ് ഇന്ദുമൂല, നാലാം വാര്‍ഡ് മരതമൂല, ആറാം വാര്‍ഡ് കക്കബെട്ടു, 11ാം വാര്‍ഡ് കായിമാല, 12ാം വാര്‍ഡ് പനയാല, 13ാം വാര്‍ഡ് കിന്നിംഗാര്‍ (സ്​ത്രീ സംവരണം), 10ാം വാര്‍ഡ് നാട്ടക്കല്‍ (പട്ടികജാതി സംവരണം), മൂന്നാം വാര്‍ഡ് കൊളതപ്പാറ (പട്ടികജാതി സ്​ത്രീ സംവരണം).

•മുളിയാര്‍ ഗ്രാമപഞ്ചായത്ത്: നാലാം വാര്‍ഡ് ശ്രീഗിരി, അഞ്ചാം വാര്‍ഡ് പാത്തനടുക്കം, ഒമ്ബതാം വാര്‍ഡ് ഇരിയണ്ണി, 10ാം വാര്‍ഡ് ബേപ്പ്, 11ാം വാര്‍ഡ് മുളിയാര്‍, 12ാം വാര്‍ഡ് ബോവിക്കാനം, 14ാം വാര്‍ഡ് മൂലടുക്കം, 15ാം വാര്‍ഡ് നെല്ലിക്കാട് (സ്​ത്രീ സംവരണം), 13ാം വാര്‍ഡ് ബാലനടുക്കം (പട്ടികജാതി സംവരണം).

•കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത്: ഒന്നാം വാര്‍ഡ് ബേത്തൂര്‍പ്പാറ, മൂന്നാം വാര്‍ഡ് ശങ്കരംപാടി, നാലാംവാര്‍ഡ് ഒറ്റമാവുങ്കാല്‍, എട്ടാം വാര്‍ഡ് വീട്ടിയാടി, 12ാം വാര്‍ഡ് ആലിനുതാഴെ,14ാം വാര്‍ഡ് ഞെരു (സ്​ത്രീ സംവരണം), 15ാം വാര്‍ഡ് കളക്കര (പട്ടികവര്‍ഗ സംവരണം), രണ്ടാം വാര്‍ഡ് ചാടകം, ഒമ്ബതാം വാര്‍ഡ് ചുരിത്തോട് (പട്ടികവര്‍ഗ സ്​ത്രീ സംവരണം).

•ബേഡടുക്ക ഗ്രാമപഞ്ചായത്ത്: ഒന്നാംവാര്‍ഡ് കല്ലളി, രണ്ടാം വാര്‍ഡ് വരിക്കുളം, മൂന്നാം വാര്‍ഡ് മരുതടുക്കം, അഞ്ചാം വാര്‍ഡ് ബീംബുങ്കാല്‍, ഏഴാം വാര്‍ഡ് കുണ്ടൂച്ചി, ഒമ്ബതാം വാര്‍ഡ് പെരിങ്ങാനം, 12ാം വാര്‍ഡ് മുന്നാട്, 15ാം വാര്‍ഡ് ബെരിദ (സ്​ത്രീ സംവരണം), 10ാം വാര്‍ഡ് പുലിക്കോട് (പട്ടികവര്‍ഗ സംവരണം), എട്ടാം വാര്‍ഡ് ബേഡകം (പട്ടികവര്‍ഗ സ്​ത്രീ സംവരണം)

•ദേലമ്ബാടി ഗ്രാമപഞ്ചായത്ത്: ഒന്നാം വാര്‍ഡ് ഉജ്ജംപാടി, രണ്ടാം വാര്‍ഡ് ദേലമ്ബാടി, ആറാം വാര്‍ഡ് ബെള്ളക്കാന, 10ാം വാര്‍ഡ് ബളവന്തടുക്ക, 12ാം വാര്‍ഡ് അഡൂര്‍, 14ാം വാര്‍ഡ് മൊഗര്‍, 15ാം വാര്‍ഡ് പള്ളങ്കോട്, 16ാം വാര്‍ഡ് മയ്യള (സ്​ത്രീ സംവരണം), മൂന്നാം വാര്‍ഡ് പരപ്പ (പട്ടികജാതി സംവരണം), അഞ്ചാംവാര്‍ഡ് ദേവരടുക്ക (പട്ടികവര്‍ഗ സംവരണം).

•എന്‍മകജെ ഗ്രാമപഞ്ചായത്ത്: രണ്ടാം വാര്‍ഡ് ചവര്‍ക്കാട്, അഞ്ചാം വാര്‍ഡ് ശിവഗിരി, ഒമ്ബതാം വാര്‍ഡ് പെരള ഈസ്​റ്റ്​, 10ാം വാര്‍ഡ് പെരള വെസ്​റ്റ്​, 12ാം വാര്‍ഡ് ബന്‍പത്തടുക്ക, 13ാം വാര്‍ഡ് ഗുണാജെ, 15ാം വാര്‍ഡ് എന്‍മകജെ, 16ാം വാര്‍ഡ് ബജകുടല്, 17ാം വാര്‍ഡ് അട്കസ്​ഥല (സ്​ത്രീ സംവരണം), മൂന്നാം വാര്‍ഡ് ബാലെകലെ (പട്ടികജാതി സംവരണം).

•മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്: ഒന്നാം വാര്‍ഡ് കണ്വതീര്‍ഥ, രണ്ടാം തൂമിനാട്, അഞ്ചാം വാര്‍ഡ് ഗേറുകട്ടെ, ആറാം വാര്‍ഡ് ഉദ്യാവര്‍ ഗത്തു, ഏഴാം വാര്‍ഡ് മച്ചംപാടി, പത്താം വാര്‍ഡ് അരിമല, 14 ാം വാര്‍ഡ് ബംഗ്ര മഞ്ചേശ്വരം,15 ാം വാര്‍ഡ് ഗുഡ്ഡെഗേരി , 16 ാം വാര്‍ഡ് കടപ്പുറം, 18ാം വാര്‍ഡ് അയ്യര്‍കട്ടെ, 19ാം വാര്‍ഡ് കുണ്ടുകൊളകെ (സ്​ത്രീ സംവരണം), 13ാം വാര്‍ഡ് വാമഞ്ചൂര്‍ കാജെ (പട്ടികജാതി സംവരണം).

•പൈവളിഗെ ഗ്രാമപഞ്ചായത്ത്: രണ്ടാം സിരന്തടുക്ക, നാലാം വാര്‍ഡ് ആവള, ആറാം വാര്‍ഡ് പെര്‍വ്വോടി, ഏഴാം വാര്‍ഡ് ബെരിപദവ്, എട്ടാം വാര്‍ഡ് സുദംബള, ഒമ്ബതാം വാര്‍ഡ് ചേരാള്‍, 10ാം വാര്‍ഡ് സജന്‍കില, 11ാം വാര്‍ഡ് മാണിപ്പാടി, 12ാം വാര്‍ഡ് പെര്‍മുദെ, 14ാം വാര്‍ഡ് ചേവാര്‍ (സ്​ത്രീ സംവരണം), അഞ്ചാം വാര്‍ഡ് മുളിഗദ്ദെ (പട്ടികജാതി സംവരണം).

•പുത്തിഗൈ ഗ്രാമപഞ്ചായത്ത്: രണ്ടാം വാര്‍ഡ് ധര്‍മത്തഡുക്ക, നാലാം വാര്‍ഡ് ബാഡൂര്‍, ആറാം വാര്‍ഡ് ഉര്‍മി, എട്ടാം വാര്‍ഡ് സീതാംഗോളി, 10ാം വാര്‍ഡ് എടനാട്, 11ാം വാര്‍ഡ് മുകാരിക്കണ്ട, 14ാം വാര്‍ഡ് അംഗഡിമുഗര്‍ (സ്​ത്രീ സംവരണം), 12ാം വാര്‍ഡ് പുത്തിഗെ (പട്ടികജാതി സംവരണം)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!