ട്രെയിൻ തട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം ; റെയിൽ പാളത്തിൽ കുഴഞ്ഞു വീണ ഭർത്താവിനെ രക്ഷിക്കാനായി ഓടിയെത്തിയപ്പോഴായിരുന്നു ഇരുവരെയും ട്രെയിൻ ഇടിച്ചത്

റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞുവീണു, രക്ഷിക്കാനായി ഭാര്യ ഓടിയെത്തി, ട്രെയിന്‍ തട്ടി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞുവീണു, രക്ഷിക്കാനായി ഭാര്യ ഓടിയെത്തി, ട്രെയിന്‍ തട്ടി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട് : ട്രെയിൻ തട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് കടലൂര്‍ കോടിക്കല്‍ പുതിയോട്ടിൽ മാഹി അബ്ദുല്ല (71), എലത്തുർ സ്വദേശിനി അസ്മ (56) എന്നിവരാണ് മരിച്ചത്. നന്തിയില്‍ നിന്നു നടന്നുവരികയായിരുന്ന അബ്ദുല്ല റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ക്ഷീണം ബാധിച്ച് ട്രാക്കില്‍ ഇരുന്നുപോയതായാണ് പറയുന്നത്. ഇതിനടുത്തായ ഒരു വീട്ടിലാണ് ഇവർ വാടകയ്ക്ക് താമസിക്കുന്നത്.
ട്രാക്കില്‍ ഇരുന്ന ഭര്‍ത്താവിനെ സഹായിക്കാനായി അസ്മ എത്തി. ഇതിനിടെ എത്തിയ ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. മക്കൾ: ജമീല, നൗഷാദ്, ഷറഫുദ്ദീൻ (ഇരുവരും കുവൈത്ത്), റഷീദ, റബീന. മരുമക്കൾ

