നീലേശ്വരം തൈക്കടപ്പുറത്ത് സി.പി.എം – ബി.ജെ.പി സംഘർഷം

നീലേശ്വരം: തൈക്കടപ്പുറത്ത് സിപിഎം – ബിജെപി സംഘർഷം.
പോലീസ് ലാത്തിവീശി. ഏതാനും ദിവസങ്ങളായി കൊടിമരത്തെ ചൊല്ലി ഇരു വിഭാഗങ്ങളും തമ്മിൽ അസ്വാരസ്യം ഉണ്ടായിരുന്നു. നേരത്തെ വേണുഗോപാൽ സ്കൂൾ പരിസരത്ത് സ്ഥാപിച്ച സിപിഎം കൊടിമരം നശിപ്പിക്കപ്പെട്ടിരുന്നു. ഇതേ തുടർന്ന് സിപിഎം പ്രതിഷേധ പ്രകടനവും യോഗവും നടത്തിയിരുന്നു. ഇന്ന് വീണ്ടും സിപിഎം കൊടിമരം നശിപ്പിക്കപ്പെട്ടതിനെ തുടർന്നാണു സംഘർഷം അരങ്ങേറിയത്.
പ്രകടനമായെത്തിയ സിപിഎം പ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞുവെന്നാരോപിച്ച് സംഘർഷം ആരംഭിക്കുകയു ഇരുകൂട്ടരും പരസ്പരം കല്ലേറു നടത്തുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നീലേശ്വരം പോലീസ് ലാത്തി വീശി. സംഘർഷത്തിൽ പരിക്കേറ്റ സിപിഎം പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

