തൊഴിലാളികളെ ആദരിച്ച് കർഷകശ്രീ മിൽക്ക് മാതൃകയായി

കർഷകശ്രീ മിൽക്ക് കമ്പനിയിൽ ദീർഘകാലമായി സേവനമനുഷ്ഠിച്ചു വരുന്ന സീനിയർ സ്റ്റാഫ് അംഗങ്ങളെ കഴിഞ്ഞ ദിവസം കർഷകശ്രീ ഓഫീസിൽ ചേർന്ന യോഗത്തിൽ ആദരിച്ചു.
സന്തോഷ് കുമാർ,ഷെരീഫ് ചെർക്കള,അസീസ് നാരമ്പാടി,അബ്ദുല്ല മുണ്ടിയത്തടുക്ക,മജീദ് എതിർത്തോട്, ഉമ്മർ ചെർക്കള ഹനീഫ എതിർത്തോട് ,ജംഷീർ.തുടങ്ങിയവർക്ക് ഇ .അബ്ദുല്ല കുഞ്ഞി, രവീന്ദ്രൻ പൊന്നാടയും ,ഉപഹാരവുംനല്കി.
ജോലിയിൽ മികവ് കാണിച്ച മറ്റു സ്റ്റാഫ് അംഗങ്ങൾക്കും കർഷകശ്രീ യുടെ സ്നേഹോപകാരം നല്കി.സജിത് സ്വാഗതവും,രവീന്ദ്രൻ അധ്യക്ഷതയും വഹിച്ചു.ഇ. അബ്ദുല്ല കുഞ്ഞി ഉൽഘാടനം ചെയ്തു.രതീഷ്,അസീസ്,ഫസൽ,മജീദ്,സജിത്,തുടങ്ങിയവർ സംസാരിച്ചു.

