KSDLIVENEWS

Real news for everyone

ഖത്തറില്‍ കാണാതായ മലയാളി യുവാവിനെ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

SHARE THIS ON

ദോഹ: ഖത്തറില്‍ കാണാതായ കോഴിക്കോട് സ്വദേശിയെ കടലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശി പരിയങ്ങാട് തടയില്‍ അന്‍സിലാണ് മരിച്ചത് 29 വയസായിരുന്നു. അബൂഹമൂറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അന്‍സിലിനെ രണ്ട് ദിവസം മുമ്ബാണ് കാണാതായത്. ജോലി സ്ഥലത്ത് നിന്നും താമസ്ഥലത്തേക്ക് പുറപ്പെട്ട അന്‍സിലിനെ കുറിച്ച്‌ പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വക്ര ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തിയത്. കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചതായാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച തന്നെ മൃതദേഹം മോര്‍ച്ചറിയില്‍ എത്തിയിരുന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല.

ഇന്നലെയാണ് സുഹൃത്തുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!