130 തസ്തികകളിലേക്കുള്ള പിഎസ്സി വിജ്ഞാപനം ഉടൻ

തിരുവനന്തപുരം: 130ളം തസ്തികകളിലേക്കുള്ള വിജ്ഞാപനം പിഎസ്സി ഉടന്‍ ഇറക്കും. മുന്നോക്ക വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം കൂടി ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനം ഇറക്കുക.
നേരത്തേ വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇറക്കാതിരുന്ന അന്‍പതോളം പോസ്റ്റുകളിലേക്കുള്ള വിജ്ഞാപനവും ഇതിലുണ്ടാവും.
അതേസമയം സാമ്ബത്തിക സംവരണത്തിന് മുന്‍കാല പ്രാബല്യം നല്കാന് നിയമപ്രശ്നം ഉണ്ടെന്ന നിലപാടിലാണ് പിഎസ്സി.
ഇനിയുള്ള വിജ്ഞാപനങ്ങളില്‍ സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്തിയാല്‍ നിയമതടസ്സമില്ലാതെ പോകാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കഴിഞ്ഞ 23നു കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂളില്‍ ഭേദഗതി വന്ന സാഹചര്യത്തില്‍ അന്നു മുതല്‍ തയാറാക്കുന്ന ചുരുക്കപ്പട്ടികയ്ക്കും റാങ്ക്പട്ടികയ്ക്കും സാമ്ബത്തിക സംവരണം ബാധകമാണെന്ന വാദവും ഉയരുന്നുണ്ട്.

