KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 187 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 179 പേർക്കും. 182 പേർക്ക് രോഗ മുക്തി

SHARE THIS ON

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
വാര്‍ത്താക്കുറിപ്പ്- 29.10.2020

കാസര്‍കോട് ജില്ലയില്‍ 187 പേര്‍ക്ക് കോവിഡ്: 182 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 179 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18351 ആയി.
കോവിഡ് ചികിത്സയിലുണ്ടായിരുന്ന 182 പേര്‍ക്ക് കോവിഡ് 19 നെഗറ്റീവായി.ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 16428 ആണ്. നിലവില്‍ ജില്ലയില്‍ 1740 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1161 പേരും വീടുകളില്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4741 പേര്‍

വീടുകളില്‍ 4095 പേരും സ്ഥാപനങ്ങളില്‍ 646 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4741 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം വ്യാഴാഴ്ച 1230 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.ഇതുവരെ 127801 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 180 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 360 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി 203 പേരെ കൂടി ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നുമായി 360 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

വ്യാഴാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-18
ബദിയഡുക്ക-4
ബളാല്‍-3
ബേഡഡുക്ക-3
ബെള്ളൂര്‍-1
ചെമ്മനാട്-4
ചെങ്കള-15
ചെറുവത്തൂര്‍-3
കള്ളാര്‍-1
കാഞ്ഞങ്ങാട്-13
കാസര്‍കോട്-6
കയ്യൂര്‍ ചീമേനി-7
കിനാനൂര്‍ കരിന്തളം-5
കോടോംബേളൂര്‍-3
കുംബഡാജെ-1
കുമ്പള-4
മധൂര്‍-10
മടിക്കൈ-7
മംഗല്‍പാടി-2
മരുതോംകര-1
മൊഗ്രാല്‍പുത്തൂര്‍-3
നീലേശ്വരം-15
നോച്ചാട്-1
പടന്ന-2
പൈവളിഗെ-1
പള്ളിക്കര-7
പനത്തടി-1
പിലിക്കോട്-7
പുല്ലൂര്‍പെരിയ-18
പുത്തിഗെ-3
തൃക്കരിപ്പൂര്‍-5
ഉദുമ-6
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!