KSDLIVENEWS

Real news for everyone

ചൗക്കിയിലെ വ്യാപാരികൾക്കിടയിൽ നൊമ്പരമായി പള്ളിച്ചയുടെ വേർപാട്
മുഹമ്മദ് കുഞ്ഞി ചൗക്കി
( MD ഭായ് )

SHARE THIS ON

ചൗക്കി: ചൗക്കി ഫാത്തിമ സ്റ്റോർ ഉടമയും കല്ലങ്കൈ സ്വാദേശിയും ഇപ്പോൾ ചൗക്കി അർജാലിൽ താമസക്കാരനുമായ പള്ളിച്ച
സുഖമില്ലാതെ ഒരു പാട് ദിവസമായി മംഗലാപുരം ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്നു
ഇന്ന് പുലർച്ചെ വിട പറഞ്ഞിരിക്കുന്നു
ചൗക്കിയിൽ ഗിഫ്റ്റ് & ഫാൻസി കട നടത്തിയിരുന്ന അദ്ദേഹം നാട്ടുകാരുമായി നല്ലൊരു ബന്ധം സ്ഥാപിക്കുകയും എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവനുമായിരുന്നു . വിശിഷ്യാ ഈ വിനീതനുമായി നല്ലൊരു ആത്മ ബന്ധമായിരുന്നു.
കച്ചവടത്തിൽ സത്യസന്തതയും നീതിയും പുലർത്തിയിരുന്ന നല്ലൊരു
മനസ്സിനുടമയും കൂടിയാണ്
എത്ര തിരക്കുണ്ടയാലും പ്രാത്ഥനകൾ മുറുകെ പിടിക്കുന്ന കറ കളഞ്ഞ വിശ്വാസിയും കൂടിയാണ്
അദ്ദേഹത്തിടെ വേർപാട്
ആ മഹാ മനസ്സിനെ സ്നേഹിക്കുന്നവരെ അക്ഷരാർത്ഥത്തിൽ ദുഃഖത്തിലാഴ്ത്തിരിക്കുന്നു.
പള്ളിച്ചാക്ക് നാല് മക്കളാണ്
രണ്ട് ആണും രണ്ട് പെണ്ണും
മൂത്ത മകൻ നസിർ കല്ലങ്കൈ
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകൻ കൂടിയാണ്
നമുക്ക് പ്രാർത്ഥിക്കാം അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ

മുഹമ്മദ്‌ കുഞ്ഞി ചൗക്കി( MD ഭായ് )

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!