KSDLIVENEWS

Real news for everyone

ഇസ്രായേല്‍ ഭ്രാന്തൻ രാഷ്ട്രം; ഗസ്സയിലെ ആക്രമണം ഉടൻ നിര്‍ത്തണമെന്ന് ഉര്‍ദുഗാൻ

SHARE THIS ON

ഇസ്തംബുള്‍: ഇസ്രായേലിനെ ഭ്രാന്തൻ രാഷ്ട്രമെന്ന് വിശേഷിപ്പിച്ച്‌ തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാൻ.

ഭ്രാന്തൻ അവസ്ഥയില്‍ നിന്നും ഇസ്രായേല്‍ എത്രയും പെട്ടെന്ന് പുറത്ത് വന്ന് ഗസ്സ മുനമ്ബിലെ ആക്രമണം നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രായേല്‍ ഗസ്സയില്‍ ബോംബാക്രമണം തുടരുകയാണ്. കഴിഞ്ഞ രാത്രി അത് കൂടുതല്‍ ശക്തമാക്കി. വീണ്ടും സ്ത്രീകളേയും കുട്ടികളേയും നിരപരാധികളായ പൗരൻമാരേയും ലക്ഷ്യമിട്ടാണ് ആക്രമണം. ഇത് ഗസ്സയിലെ പ്രതിസന്ധി വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തങ്ങളുടെ ജീവനക്കാരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗീബര്‍സിയുസസാണ് ഇക്കാര്യം പറഞ്ഞത്. ലോകാരോഗ്യ സംഘടന ജീവനക്കാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈയൊരു സാഹചര്യത്തില്‍ രോഗികളെ ഒഴിപ്പിക്കുന്നതും അവര്‍ക്ക് സുരക്ഷിതമായൊരു

അവര്‍ക്ക് സുരക്ഷിതമായൊരു സ്ഥലം കണ്ടെത്തുന്നതും പ്രായോഗികമല്ല. ആംബുലൻസുകള്‍ക്ക് രോഗികളുടെ അടുത്തേക്ക് എത്താൻ കഴിയാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.എൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഇസ്രായേലിന്റെ അധിനിവേശത്തില്‍ ഇന്ന് വീണ്ടും പ്രതികരിച്ചിരുന്നു. ഗസ്സക്ക് സഹായമെത്തിക്കാനായി വെടിനിര്‍ത്തല്‍ വേണമെന്ന് ഗുട്ടറസ് ആവശ്യപ്പെട്ടു.

ഉപാധികളില്ലാതെ എല്ലാ ബന്ദികളേയും വിട്ടയക്കണം. ജീവൻരക്ഷാ മരുന്നുകളുടെ വിതരണം ഗസ്സയില്‍ അനുവദിക്കണം. സ്വന്തം ചുമതലകള്‍ എല്ലാവരും നിര്‍വഹിക്കണം. ഇത് സത്യത്തിന്റെ നിമിഷമാണ്. ചരിത്രം നമ്മെ വിലയിരുത്തുമെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

ഗസ്സയില്‍ ഇസ്രായേല്‍ നരനായാട്ടിനിടെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്നില്‍ അവതരിപ്പിച്ച പ്രമേയം പാസായിരുന്നു

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം എത്രയും പെട്ടെന്ന് നിര്‍ത്തി ഉടനടി മാനുഷികമായ താല്‍പര്യങ്ങള്‍ മുൻനിര്‍ത്തി സന്ധിയുണ്ടാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു .

193 അംഗങ്ങളുള്ള ഐക്യരാഷ്ട്രസഭയില്‍ 22 അറബ് രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 120 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 14 എതിര്‍ത്ത് വോട്ട് ചെയ്തു. 45 അംഗരാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഇസ്രായേലും യു.എസും പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. ഇന്ത്യ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

ഫലസ്തീൻ പൗരൻമാര്‍ക്ക് എത്രയും പെട്ടെന്ന് സുരക്ഷയൊരുക്കണമെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്. ഗസ്സക്ക് മാനുഷിക സഹായം നല്‍കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് എത്താനുള്ള സൗകര്യമൊരുക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

വടക്കൻ ഗസ്സയില്‍ നിന്നും തെക്ക് ഭാഗത്ത് ആളുകളോട് മാറാൻ ആവശ്യപ്പെട്ടുള്ള ഇസ്രായേലിന്റെ നിര്‍ദേശം പിൻവലിക്കണം. നിര്‍ബന്ധപൂര്‍വം ഫലസ്തീനികളെ വടക്കൻ ഗസ്സയില്‍ നിന്നും മാറ്റരുതെന്നും പ്രമേയം പറയുന്നു.

യു.എസിന്റെയും കാനഡയുടേയും സമ്മര്‍ദത്തിന് വഴങ്ങി ഹമാസിനെ അപലപിച്ചും ബന്ദികളെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയം 55നെതിരെ 88 വോട്ടുകള്‍ക്ക് പാസായെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാല്‍ തള്ളിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!