ജീവിതം വെറും ആഘോഷമല്ലെന്ന് പുതിയ തലമുറ മനസ്സിലാക്കണം, കെ.പി.വിനോദ് കുമാര്‍
കുമ്പള: ജീവിതമെന്നാല്‍ ബൈക്കിലൂടെ കറങ്ങലും ഡി.ജെ. പാര്‍ട്ടി നടത്തി ആര്‍ത്തുല്ലസിക്കലും മാത്രമല്ലെന്നും അതിന് നന്മയുടെയും ലക്ഷ്യബോധത്തിന്റെയും മുഖമുണ്ടാകണമെന്നും കുമ്പള സി.ഐ കെ.പി.വിനോദ് കുമാര്‍ പറഞ്ഞു.
ദുബൈ മലബാര്‍ കലാ സാസംക്കാരിക വേദി കുമ്പളയില്‍ സംഘടിപ്പിച്ച അനുമോദന സദസ്സില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൗമാരത്തിലും യുവത്വത്തിലും നമുക്ക് തോന്നും “ജീവിതമെന്നാല്‍ ആഘോഷമാണെന്ന്” എന്നാല്‍ അത് വെറും ആഘോഷം മാത്രമല്ലെന്ന് തിരിച്ചറിയുമ്പോഴേക്ക് വൈകിപോയിട്ടുണ്ടാകുമെന്നും വിനോദ് കുമാര്‍ ഓര്‍മ്മിപ്പിച്ചു. നമ്മള്‍ ഒരു ട്രാഫിക് സംസ്‌ക്കാരം ഉണ്ടാക്കിയെടുക്കണം, നമ്മള്‍ വാഹനവുമായി നടുറോഡിലിറങ്ങുമ്പോള്‍ നമ്മള്‍ കാരണം മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാന്‍ പാടില്ലെന്നും മോശം ഡ്രൈവിംഗ് സ്വന്തം ജീവിതത്തെ മാത്രമല്ല മറ്റുള്ളവരുടെ ജീവിതവും തകര്‍ത്തേക്കുമെന്നും അതുകൊണ്ട് തന്നെ നല്ലൊരു ഡ്രൈവിംഗ് കള്‍ച്ചര്‍ കുഞ്ഞുപ്രായത്തില്‍ തന്നെ പഠിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് മലബാർ കലാസാംസ്കാരിക വേദി കുമ്പളയിൽ സംഘടിപ്പിച്ച മികവ് 2024 പ്രമുരെ അനുമോദിക്കൽ ചടങ്ങിൽ മുഖ്യ അതിഥിയായി സംസാരിക്കുകയായി രുന്നു അദ്ദേഹം.
എ കെ ആരിഫ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ കൻവീനർ അഷ്‌റഫ് കർല സ്വാഗതം പറഞ്ഞു.
റിട്ട: അടിഷണൽ എസ് പി ടി. പി. രഞ്ജിത്ത് ഉത്ഘാടനം ചെയിതു
ഫിസിയോ തെറാപ്പായിൽ ഉന്നത വിജയം നേടി ബിരുദം കരസ്ഥ മാക്കിയ ഡോക്ടർ കദീജത്ത് ഷായില, ഡോക്ടർ സൈനബ ഷഹദ, ജില്ലക്ക് കായിക രംഗത്ത് സ്കൂൾ തലത്തിൽ അഭിമാന നേട്ടം കരസ്ഥ മാക്കിയ അബ്ദുൽ മുഹമ്മദ് ഫൈസാൻ, വിനോല ഡിസൂസ, വിഷ്ണു പ്രിയ, മുഹമ്മദ് അബ്ദുൽ റൂവൈഫ്, എന്നിവർ അനുമോദാനങ്ങൾ ഏറ്റു വാങ്ങി.
കെ എം അബ്ബാസ്, എ ബി കുട്ടിയാണം, യു കെ യുസഫ്, ഗഫൂർ എരിയാൽ, എം എ ഖാലിദ്, സത്തർ, ഡോക്ടർ രമ്യ. ഉമ്മുജമീല ബദ്രിയ നഗർ, ZA മൊഗ്രാൽ തുടങ്ങിയർ സംസാരിച്ചു.
മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.