കെ.എസ്.ആര്‍.ടി.സിയിലേത് ഭ്രാന്തൻ പരിഷ്കാരങ്ങളെന്ന് എല്‍.ഡി.എഫ് കണ്‍വീനർ

തിരുവന്തപുരം: കെഎഎസ്‌ആര്‍ടിസിയിലേത് ഭ്രാന്തൻ പരിഷ്കാരങ്ങളെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി.പി രാമകൃഷ്ണൻ. ഒരു നീതീകരണവും ഇല്ലാത്ത രീതിയിലാണ് കെഎസ്‌ആർടിസിയില്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത്.
കെഎസ്‌ആർടിസി മെച്ചപ്പെടണമെങ്കില്‍ ആദ്യം തൊഴിലാളികളെ പരിഗണിക്കണം. പ്രശ്നം പരിഹരിക്കാനുള്ള ഇടപെടല്‍ മാനേജ്മെന്‍റ് നടത്തുന്നില്ല. മാനേജ്മെന്‍റ് നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു.

